കൈ മുറിച്ച്‌ അല്ലു അര്‍ജുന്‍റെ കട്ടൗട്ടില്‍ ആരാധകരുടെ രക്താഭിഷേകം, പിന്നാലെ സംഭവിച്ചത്… ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്..!!

സിനിമാ താരങ്ങളോടുള്ള ആരാധന ഭ്രാന്താകുന്ന കാഴ്ച ചിലപ്പോഴെങ്കിലും സംഭവിക്കാറുണ്ട്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകള്‍ വിജയിക്കാനും അവര്‍ക്ക് നന്മയുണ്ടാകുന്നതിനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനും വേണ്ടി ചില വിചിത്ര കാര്യങ്ങള്‍ ചെയ്യാറുണ്ട്. പാലഭിഷേകം ഇത്തരത്തില്‍ ഒന്നാണ്.

ഇപ്പോഴിതാ അല്ലു അര്‍ജുന്‍ നായകനായ തെലുഗു ചിത്രം നാ പേരു സൂര്യ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് ആരാധകര്‍ ഭ്രാന്ത് കാണിച്ചത്.

അല്ലു അര്‍ജുന്റെ ആരാധകരായ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച്‌ കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് സിനിമയുടെ റിലീസ് ആഘോഷിച്ചത്. രക്താഭിഷേകത്തിനു ശേഷം ‘ജയ് ബണ്ണി.. ജയ് ജയ് ബണ്ണി’ എന്ന മുദ്രാവാക്യം വിളിച്ച്‌ യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ ആര്‍പ്പുവിളിച്ചുപോകുന്നതും കാണാം.

പാലഭിഷേകം നടത്താന്‍ കയറി കൂറ്റന്‍ ഫ്‌ളക്‌സില്‍ നിന്ന് വീണ് ആരാധകന്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട് .താരങ്ങള്‍ ഭ്രാന്തമായ താരാരാധന എതിര്‍ക്കാറുണ്ടെങ്കിലും ചിലര്‍ വീണ്ടും ഇതാവര്‍ത്തിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*