കാമുകന്മാരെ സ്ഥിരമായി ‘തേക്കുന്ന’ രണ്ട് കാമുകിമാർ, ചില കാര്യങ്ങളിൽ ഇരുവർക്കും സമാനതകൾ ഏറെ!!

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയായിരുന്നു അനുപമ പരമേശ്വരനും സായി പല്ലവിയും സിനിമയിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ടു രണ്ടു പേർക്കും സിനിമകളുടെ തിരക്കായി. സായിയും അനുപമയും തെലുങ്കിലെ താരങ്ങളായി മാറി. ആദ്യസിനിമയിൽ ഒരു അപകടത്തിനു ശേഷം കാമുകനെ മറന്നു പോകുന്ന കഥാപാത്രമായിരുന്നു സായിയുടെ മലർ മിസ്.

ചിത്രത്തിൽ കാമുകനായ ജൊർജിനെ തേച്ചിട്ടു പോകുന്ന ആദ്യ കാമുകിയായി അഭിനയിച്ചത് അനുപമ പരമേശ്വരനും. കാമുകനെ മറക്കുന്ന കഥാപാത്രങ്ങൾ സായിയെ വിട്ടു പോകില്ലെന്നു തോന്നുന്നു. ഇപ്പോൾ അനുപമയും ഇതേപോലെയുള്ള കഥാപാത്രത്തിലേക്ക് എത്തിയിരിക്കുന്നു.

ഹനു രാഘവപതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സായിയാണു നായിക. ഓർമക്കുറവുള്ള കഥാപാത്രമാണു സായിക്കു ചിത്രത്തിലുള്ളത്. വളരെ പെട്ടെന്നു തന്നെ കാമുകനെ മറക്കുന്ന കഥാപാത്രമാണിത്. പിന്നീട് ഓർമയിലേക്കു തിരികെ കൊണ്ടുവരാൻ കാമുകൻ ശ്രമിക്കുന്നതാണു ചിത്രത്തിന്റെ കഥ.

അനുപമ പരമേശ്വരൻ അഭിനയിക്കുന്ന തേജ് ഐ ലവ് യൂ എന്ന ചിത്രത്തിലെ കഥാപാത്രവും സമാനമാണ്. ഒരു അപകടത്തിനു ശേഷം ഈ കഥാപാത്രത്തിന്റെ ഓർമ പൂർണ്ണമായും നഷ്ടപ്പെടുകയും, കാമുകനെ മറന്നു പോകുകയും ചെയ്യുന്നു. അങ്ങനെ ഇരുവരും തുടക്കം മുതൽ ചെയ്യുന്ന ‘തേപ്പ്’ പരിപാടി തുടർന്നു കൊണ്ടേയിരിക്കുന്നു എന്ന് സാരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*