Breaking News

ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച പതിനാറുകാരിയെ വെട്ടിനുറുക്കി ഓടയില്‍ തള്ളി..!!

വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൃതദേഹം മേയ് നാലിനാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയടക്കം രണ്ടു പേരുടെ സഹായത്തോടെയാണ് കൊലനടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സോണി കുമാരി എന്ന പെണ്‍കുട്ടിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുക്കളും ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് സോണിയെ ഒരു വീട്ടില്‍ ജോലിക്ക് അയയ്ക്കുകയായിരുന്നു. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് പെണ്‍കുട്ടിക്ക് നല്‍കിയിരുന്നില്ല. ഒരു വര്‍ഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.

സോണിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഞ്ജിത് ശ്രമിച്ചെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതേതുടര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*