ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി !! പക്ഷേ ഇതുണ്ടാക്കുന്നത് എന്തിൽ നിന്നാണെന്നറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ കാപ്പികുടി നിര്‍ത്തും..!

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാപ്പിയുടെ വില എത്രയെന്ന് അറിയുമോ ? കാപ്പിയുടെ വില ഓരോ പ്രദേശങ്ങളിൽ മാറുമെങ്കിലും ഈ വിശേഷയിനം കാപ്പി ഉണ്ടാക്കുന്ന കാപ്പിക്കുരുവിന് വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

വൈകീട്ട് ജോലി കഴിഞ്ഞ് വീടെത്തുമ്പോൾ ഒരു ചൂടു കാപ്പി, അല്ലെങ്കിൽ വൈകീട്ട് കൂട്ടുകാരോടോ വീട്ടുകാരോടോ ഒത്ത് കൂടുമ്പോൾ, ബിസിനസ്സ് മീറ്റിങ്ങുകളിൽ, അതുമല്ലെങ്കിൽ നല്ല മഴയുള്ള ദിവസം നല്ല പുസ്തകവും ഒരു കപ്പ് കാപ്പിയും….ഇങ്ങനെ ഏത് അവസരത്തിലും കാപ്പി വിട്ടൊരു കളിയില്ല നമുക്ക്.

മുമ്പ് കട്ടൻ കാപ്പി അല്ലെങ്കിൽ പാൽ കാപ്പിയിൽ മാത്രം ഒതുങ്ങി നിന്ന കാപ്പി വൈവിധ്യം ഇന്ന് എക്‌സ്പ്രസോ, കാപുചീനോ, തുടങ്ങി നൂറു കണക്കിന് രുചി വൈവിധ്യങ്ങളിൽ ലഭ്യമാണ്.

സാധാരണ കാപ്പി 8 രൂപ മുതൽ കടകളിൽ ലഭിക്കുമ്പോൾ, കഫേ കോഫീ ഡേ, സ്റ്റാർ ബക്ക്‌സ് പോലുള്ള മുന്തിയ ഇടങ്ങളിൽ തീ വിലയാണ് ഒരു കപ്പ് കാപ്പിക്ക്. എന്നാൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാപ്പിയുടെ വില എത്രയെന്ന് അറിയുമോ ? കാപ്പിയുടെ വില ഓരോ പ്രദേശങ്ങളിൽ മാറുമെങ്കിലും ഈ വിശേഷയിനം കാപ്പി ഉണ്ടാക്കുന്ന കാപ്പിക്കുരുവിന് വില കിലോയ്ക്ക് US$700 അതായത് ഏകദേശം 25,000 രൂപ!!

ഇത്രമാത്രം വിലവരാൻ എന്താണ് ഇതിലെ സവിശേഷതയെന്ന് അറിഞ്ഞാൻ ചിലപ്പോൾ കാപ്പികുടി തന്നെ നിങ്ങൾ വേണ്ടെന്ന് വയ്ക്കും. കാരണം ഇത് നിർമ്മിക്കുന്നത് വെരുകിന്റെ കാഷ്ടത്തിൽ നിന്നാണ്. അതെ സംഭവം സത്യമാണ്. വെരുക് തിന്നുന്ന കാപ്പിക്കുരുവിൽ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. വെരുകിന്റെ കാഷ്ടം ശേഖരിച്ച ശേഷം അതുമായി ചേർത്താണ് പ്രത്യേക കാപ്പിക്കുരു തയ്യാറാക്കുന്നത്.

കൂടുതൽ പോഷകഗുണമുള്ളതാകുന്നു എന്നതാണ് ഈ കാപ്പിക്കുരുവിന്റെ വില കൂട്ടുന്നത്. ഇത്തരം കാപ്പിക്കുരു നിർമ്മിക്കുന്നതിനുള്ള ചെലവ് തന്നെയാണ് ഇതിന്റെ വില കൂട്ടുന്നതും. എന്നാൽ ഈ വെരുക് കാപ്പിയ്ക്ക് ആരാധകർ അങ്ങ് ഗൾഫിലും യൂറോപ്പിലും ഏറെയാണ്.

പഴുത്ത കാപ്പിക്കുരുവിന്റെ തൊലി മാത്രമാണ് സാധാരണഗതിയിൽ വെരുകകുൾ തിന്നുന്നത്. ഇത് വിഴുങ്ങുന്ന കുരുവിലേക്ക് വയറ്റിനുള്ളിലെ ചില പ്രോട്ടീനുകൾ കൂടി കലർന്ന കാപ്പിക്കുരുവാക്കി മാറ്റും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*