Breaking News

ഇത്തവണ പ്രണവിനൊപ്പം ദുല്‍ഖറുണ്ടെന്നുറപ്പിച്ച്‌ ആരാധകര്‍?അതിന് പിന്നിലെ കാരണം ഇതാണ്..!!

മലയാളികളുടെ സ്വന്തം താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയത്ത് സിനിമയില്‍ തുടക്കം കുറിച്ചവരാണ്. സമാനമായ സംഭവങ്ങളാണ് ഇവരുടെ സിനിമാജീവിതത്തില്‍ അരങ്ങേറിയിട്ടുള്ളത്. വില്ലനില്‍ നിന്നും സഹനായകനിലേക്കും പിന്നീട് നായകനിലേക്കും ഉയര്‍ന്ന് ഇന്നിപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ രണ്ട് താരങ്ങളും.

പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് ഇവര്‍ മുന്നേറുന്നത്. ഇവരുടെ മക്കളുടെ സിനിമാപ്രവേശത്തിനായി പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നൊരു കാലമുണ്ടായിരുന്നു.  നീണ്ട കാത്തിരിപ്പിന് വിരമാമിട്ട് ദുല്‍ഖര്‍ സല്‍മാനാണ് ആദ്യമെത്തിയത്. മമ്മൂട്ടിയാവട്ടെ മകന്റെ സിനിമാപ്രവേശത്തിന് നിശബ്ദ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു. സ്വന്തം കഴിവിലൂടെ മകന്‍ ഉയര്‍ന്നുവരണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. സെക്കന്‍ഡ് ഷോയിലൂടെ നവാഗത സംവിധായകനൊപ്പമാണ് ഈ താരപുത്രന്‍ തുടക്കം കുറിച്ചത്.

ഇതില്‍ നിന്നും വ്യത്യസ്തമായ ചിന്താഗതിയാണ് മോഹന്‍ലാലിന്റേത്. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് നായകനായി അരങ്ങേറുമ്ബോള്‍ ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു അദ്ദേഹം.  അത് മാത്രമല്ല ആദിയില്‍ മോഹന്‍ലാലായിത്തന്നെ എത്തുകയും ചെയ്തു. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖറും പ്രണവും ഒരുമിച്ചെത്തുന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ഇതേക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഫാന്‍സ് പ്രവര്‍ത്തകര്‍ അന്യോന്യം വെല്ലുവിളിക്കാറുണ്ടെങ്കിലും താരങ്ങള്‍ അങ്ങനെയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. ലാലിന്റെ സ്വന്തം ഇച്ചാക്കയാണ് മമ്മൂട്ടി. സിനിമാജീവിതത്തില്‍ പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. എന്നാല്‍ ഇത് മനസ്സിലാക്കാതെയാണ് ആരാധകര്‍ പരസ്പരം പോരടിക്കാറുള്ളത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയില്‍ ആ ഒത്തുചേരല്‍ സംഭവിച്ചില്ല. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സംഭവം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇരുവരും അടുത്ത് തന്നെ ഒരുമിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആദിക്ക് ശേഷമുള്ള അടുത്ത സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ്.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ദുല്‍ഖര്‍-പ്രണവ് താരപുത്ര സമാഗമം സംഭവിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താരപുത്രന്‍മാരോ, ഇവരോട് അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ദിലീപ് ചിത്രമായ രാമലീലയിലൂടെയാണ് അരുണ്‍ ഗോപി തുടക്കം കുറിച്ചത്. പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാന്‍ സമാഗമ സ്ഥിരീകരണത്തിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം. താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ ബോക്‌സോഫീസ് നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. അത് തന്നെ ഇവരുടെ കാര്യത്തിലും ആവര്‍ത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*