ഇത്തരം പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് വെറുപ്പാണ്..!!

സ്ത്രീകള്‍ക്ക് പെട്ടെന്ന് ഒരു പുരുഷനെ ഇഷ്ടപ്പെടുക എന്നത് അത്ര എളുപ്പമൊന്നുമല്ല. സ്ത്രീകള്‍ക്ക് പുരുഷനെ ഇഷ്ടപെടാന്‍ പല കാര്യങ്ങളുണ്ട്. ഓരോ സ്ത്രീയുടെയും വൃക്തത്വം അനുസരിച്ച് അത് മാറും. എന്നുകരുതി സര്‍വ്വഗുണ സമ്പന്നന്‍ തന്നെ വേണമെന്ന് വാശിയൊന്നുമില്ല. എങ്കിലും ദേ ഇത്തരത്തിലുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ വെറുക്കുന്നത്.

1. ആരോടും ഒരു തരത്തിലുളള കമ്മിറ്റ്‌മെന്റും ഇല്ലാത്തവര്‍. ഒരു ബന്ധത്തില്‍ തന്നെ തുടരണോ വേണ്ടയോ എന്ന് ആശങ്കപ്പെടുന്നവനെ ഒരു പെണ്‍കുട്ടിക്കും ഇഷ്ടപ്പെടാന്‍ വഴിയില്ല.

2. അത് ചെയ്യണം, ചെയ്യരുത്, ഇത് ഇങ്ങനെ വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങളും സംശയവും കൊണ്ടുനടക്കുന്ന പുരുഷന്മാര്‍. ഇത്തരകാരെ പെണ്‍കുട്ടികള്‍ക്ക് അറപ്പാണ്. 

3. കളളം പറയുന്നത് തെറ്റൊന്നുമല്ല. എന്നാല്‍ എന്തിനും ഏതിനും കള്ളങ്ങള്‍ പറയുന്നതും, അത് മറയ്ക്കാന്‍ നിരന്തരം ഒഴിവ് കഴിവുകള്‍ നിരത്തുന്നതും സ്ത്രീകള്‍ വെറുക്കുന്നു.

4. എല്ലാം താന്‍ വിചാരിച്ച പോലെ വേണമെന്ന് ശഠിക്കുന്ന, ഒരു കാര്യത്തില്‍ പോലും പങ്കാളിയുടെ അഭിപ്രായം ആരായാത്ത, എന്നാല്‍ പങ്കാളി എന്ത് തീരുമാനനമെടുത്താലും താന്‍ അറിയണമെന്ന് വാശിയുളള പുരുഷന്‍മാര്‍.

5. താന്‍ പങ്കാളിയെക്കാള്‍ എല്ലാം കൊണ്ടും മേലെയാണെന്നു ചിന്തിക്കുന്ന, പങ്കാളിയുടെ കരിയറില്‍, സൗഹൃദങ്ങളില്‍, വസ്ത്രധാരണത്തില്‍ തുടങ്ങി എന്തിലും ഏതിലും കുറ്റവും കുറവും പറയുന്നവര്‍. 

6. പോസസീവ്, അധികമായി സ്വാതന്ത്ര്യം കാണിക്കുന്നവര്‍, പങ്കാളിക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കാത്ത പുരുഷന്‍മാര്‍

7. തന്‍റെ തെറ്റുകള്‍ സമ്മതിക്കാതെ അത് ന്യായീകരിക്കുകയും പങ്കാളിയുടെ തെറ്റുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*