ഇസ്രേലി സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ റോക്കറ്റ് ആക്രമണം; ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇറാന് വൻ നാശനഷ്ടം..!!

ഗോലാൻ കുന്നുകളിലുള്ള ഇസ്രയേലിന്റെ സൈനിക താവളങ്ങൾക്ക് നേരെ സിറിയയിൽ വിന്യസിച്ചിട്ടുള്ള ഇറാനിയൻ സൈന്യം റോക്കറ്റ് ആക്രമണം നടത്തി. തിരിച്ചടിച്ച ഇസ്രായേൽ സിറിയയിൽ ഇറാന്റെ ഒരു ഡസനോളം സൈനിക സൈറ്റുകൾ തകർത്തു. ഇതിൽ ഒരു റഡാർ സ്റ്റേഷനും നിരവധി വ്യോമസേന പ്രതിരോധ യൂണിറ്റുകളും ആയുധങ്ങൾ സൂക്ഷിച്ച ഒരു ഗോഡൗണും ഉൾപ്പെടുന്നു.

ഗോലാൻ കുന്നുകൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്തവിട്ട ഗ്രാഡ്, ഫജ്ർ എന്നീ 20 റോക്കറ്റുകൾ തങ്ങളുടെ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി എന്ന ഇസ്രായേൽ അവകാശപ്പെട്ടു.

ഇസ്രയേലിന്റെ ഇടപെടലോടുകൂടി സിറിയയിൽ ഇപ്പോൾ രൂക്ഷമായ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്ന സൂചനയാണ് നൽകുന്നത്. 2011 ൽ സിറിയയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ ഇസ്രായേൽ സിറിയൻ യുദ്ധ രംഗത്ത് ആയുധങ്ങൾ ഉപയോഗിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*