ഐ പി എല്‍ ; മുംബൈ ഇന്ത്യന്‍സും പഞ്ചാബും ഇന്ന് നേര്‍ക്ക് നേര്‍; വിജയ സാധ്യത കൂടുതലും…

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് – മുംബൈ നിര്‍ണായക പോരാട്ടം. ബാംഗ്ലൂരിന് മുന്നില്‍ പഞ്ചറായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും, രാജസ്ഥാന് മുന്നില്‍ മൂക്കുകുത്തിയ മുംബൈ ഇന്ത്യന്‍സിനും വാങ്കഡേയില്‍ നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇന്ന്. ഐ പി എല്ലിലെ അമ്ബതാമത്തെ മത്സരമാണ്‌ മുംബൈയും പഞ്ചാബും തമ്മില്‍ നടക്കുന്നത്.

കളിക്കൊടുവില്‍ പഞ്ചാബിന് പന്ത്രണ്ടും, മുംബൈക്ക് പത്തും പോയിന്റ് വീതമുണ്ട്. ഗംഭീരമായി തുടങ്ങിയ പഞ്ചാബ് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റതോടെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്‍ഡോറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 6 വിക്കറ്റിന് ജയിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*