വീടിനാവാശ്യം ഒരു ഇന്റീരിയര്‍ ഡിസൈനര്‍.!

house

വീട് എന്ന സ്വപ്നം സഫലമായതിന്‍റെ സന്തോഷം പൂര്‍ണമാവണമെങ്കില്‍ വെറുതേ ഒരു കെട്ടിടം പണിഞ്ഞിട്ടാല്‍ മാത്രം മതിയാവില്ലെന്ന് ആ ഘട്ടത്തിലൂടെ കടന്നുപോയവര്‍ക്കെല്ലാം അറിയാം. വീടിന്‍റെ ഐശ്വര്യവും ആകര്‍ഷണീയതയും കൂട്ടുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിങ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഡംബരം കാണിക്കാനുള്ള ഒരു വഴിയായിട്ടാണ് പലരും ഇന്നും ഇന്റീരിയര്‍ ഡിസൈനിങ്ങിനെ കാണുന്നത്.

എന്നാല്‍ കൃത്യമായ കണക്കുകളും കാര്യങ്ങള്‍ പഠിക്കാനുള്ള മനസുമുണ്ടെങ്കില്‍ വീടിനെ ആരും കൊതിക്കുന്ന ഒരു സുന്ദരിയാക്കാന്‍ എളുപ്പമാണ്. പുതുതായി നിര്‍മ്മിക്കുന്ന വീടിനെ കൂടുതല്‍ സുന്ദരമാക്കാന്‍ മാത്രമല്ല, പഴയവീടിന് പുതുമോടി നല്‍കുവാനും ഒരു നല്ല ഇന്റീരിയര്‍ ഡിസൈനര്‍ക്ക് സാധിക്കും. വീടിന് മോടി കൂട്ടാന്‍ ഒരു ഇന്റീരിയര്‍ ഡിസൈനറെ കാണുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടായിരിക്കും, അല്ലേ? എങ്കില്‍ ഇതാ പ്രമുഖ ഇന്റീരിയര്‍ ഡിസൈനര്‍ ഉണ്ണിക്കൃഷ്ണന്‍, ഗ്രാന്‍സാ കിച്ചണ്‍ നിങ്ങള്‍ക്കു ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു.  വീടുപണി എന്നാല്‍ പരിചയത്തിലുള്ളതോ തൊട്ടടുത്ത വീടു പണിതതോ ആയ മേസ്തിരിയെ വിളിക്കുന്ന കാലമൊക്കെ വിദൂരമായി കഴിഞ്ഞു.west-elm-workspace-1-mid-century

സിവില്‍ എഞ്ചിനീയര്‍മാരെയും കടത്തിവെട്ടി ആര്‍ക്കിടെക്ടുമാര്‍ ആ ഇടം പിടിച്ചടക്കി കഴിഞ്ഞു.  വീടിന്‍റെ നിര്‍മ്മാണം ഒരു സിവില്‍ എഞ്ചിനീയറേയോ ആര്‍ക്കിടെക്ടിനേയോ ഏല്‍പിച്ചാലും ഇന്റീരിയര്‍ ഡിസൈനിങ് ചുമതലകള്‍ അവരില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നല്ലത്. വീടിന്‍റെ സ്ട്രക്ച്ചര്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പിന്നെ ബാക്കി ചുമതലകള്‍ വിശ്വസ്തനും വിദഗ്ദ്ധനുമായ ഒരു ഇന്റീരിയര്‍ ഡിസൈനറെ ഏല്‍പിക്കുക. അതാണ് ഉത്തമം.

അനുഭവപരിചയം ഇല്ലാത്ത നിരവധിയാളുകള്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തുണ്ട്. ജോലിയില്‍ വൈദഗ്ദ്ധ്യം ഇല്ലാത്തവരെ പണി ഏല്‍പിച്ചാല്‍ ചിലവ് കൂടാനും കബളിപ്പിക്കപ്പെടാനുമുള്ള സാധ്യത കൂട്ടാനും മാത്രമേ അത് ഉപകരിക്കൂ. അബദ്ധം പിണയാതിരിക്കാന്‍ നിങ്ങള്‍ സമീപിക്കാന്‍ ഉദ്ദേശിക്കുന്ന ഡിസൈനറുടെ മുന്‍കാല വര്‍ക്കുകള്‍ പരിശോധിക്കുന്നത് വളരെ നല്ലതാണ്. സ്വന്തം വീടിന്‍റെ ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്ക് കടക്കും മുമ്ബ് ഇത്തരത്തില്‍ ഡിസൈന്‍ ചെയ്ത വീടുകള്‍ പോയി കാണുക. ഈ മേഖലയില്‍ ഉള്ളവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു മനസ്സിലാക്കുക. മാത്രമല്ല ഇന്റര്‍നെറ്റിന്റെയും മറ്റും സഹായത്തോടെ ഇന്റീരിയര്‍ ഡിസൈനിങ് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പഠിക്കുക. എക്സീറ്റിയര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം ഇന്റീരിയര്‍ ജോലികളിലേക്ക് കടക്കുക. നമ്മുടെ ആവശ്യങ്ങളെ പറ്റിയും ആഗ്രഹങ്ങളെ പറ്റിയും ഇന്റീരിയര്‍ ഡിസൈനര്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുക്കുക എന്നതും പ്രധാനമാണ്.

nice-best-room-interior-design-living-room-decorating-ideasഇനി, ഭാവിയില്‍ വീട്ടില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പദ്ധതികളും ഡിസൈനറെ അറിയിക്കേണ്ടത് അഭികാമ്യമാണ്. ഇന്റീരിയര്‍ ഡിസൈനര്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കുക. ഇന്റീരിയര്‍ ഡിസൈനിങ്ങിന് ആവശ്യമായ നിരവധി മെറ്റീരിയലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ മെറ്റീരിയലുകളുടെ കാര്യത്തിലാണ് പലപ്പോഴും ആളുകള്‍ കൂടുതലായി പറ്റിക്കപ്പെടാറ്. അതുകൊണ്ടുതന്നെ പ്രോഡക്‌ട് ക്വാളിറ്റി എത്രയെന്നും അതില്‍ നിങ്ങളുടെ ആവശ്യത്തിന് യോജിച്ചത് ഏതാണെന്നും ആദ്യം കൃത്യമായി മനസ്സിലാക്കുക.

അതേസമയം, ജോലി പൂര്‍ത്തിയായ വീട്ടിലോ പഴയ വീട്ടിലോ ആണ് ഇന്റീരിയര്‍ ഡിസൈനിങ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടിലെ പ്ലഗ് പോയിന്റുകള്‍, സ്വിച്ച്‌ ബോര്‍ഡുകള്‍, ലൈറ്റുകള്‍, വാട്ടര്‍ പൈപ്പ് കണക്ഷനുകള്‍ എന്നിവ വിശദമായി ഇന്റീരിയര്‍ ഡിസൈനറെ അറിയിക്കുക.  അതിനേക്കാള്‍ എല്ലാം പ്രധാനമായി നിങ്ങളുടെ ബജറ്റ് എത്രയാണെന്ന് ഡിസൈനറെ ആദ്യം തന്നെ അറിയിക്കുക. മാത്രമല്ല പ്ലബിങ്, ഇലക്‌ട്രിക്ക് വര്‍ക്ക് ഇവയെല്ലാം ചേര്‍ന്ന് ഒരു യൂണിറ്റിനെ ഏല്‍പിക്കുന്നതാണ് നല്ലത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*