Breaking News

നിലവിലെ ചാമ്പ്യന്‍മ്മാര്‍ക്ക് കരുത്തേകാന്‍ ആ താരം തിരിച്ചെത്തുന്നു…!!

ലോകകപ്പിന് ഒരുങ്ങുന്ന നിലവിലെ ചാമ്പ്യൻമാരായ ജർമ്മനിക്ക് ആശ്വാസ വാർത്ത. ഗോൾകീപ്പർ മാനുവൽ ന്യൂയര്‍ പരുക്കിൽ നിന്ന് പൂർണ മോചിതനായെന്ന് കോച്ച് ജോക്വിം ലോ പറഞ്ഞു. കാലിന് പരുക്കേറ്റ ന്യൂയര്‍ ഈ സീസണിൽ മിക്ക മത്സരങ്ങളിലും കളിച്ചിരുന്നില്ല.

പരിക്കില്‍ നിന്ന് മുക്തനാകാത്ത ന്യൂയറെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബ്രസീൽ ലോകകപ്പിൽ ജർമ്മനി കിരീടം നേടുന്നതിൽ ന്യൂയര്‍ നിർണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിനായി ഇറ്റലിയിലാണ് ജർമ്മനിയുടെ പരിശീലന ക്യാംപ് പുരോഗമിക്കുന്നത്.

ജൂൺ അ‍ഞ്ചുവരെ ടീം ഇവിടെ തുടരും. ലോകകപ്പിന് മുൻപ് ഓസ്ട്രിയ, സൗദി അറേബ്യ എന്നിവർക്കെതിരെയാണ് ജർമ്മനിയുടെ സന്നാഹ മത്സരങ്ങൾ. സ്വീഡൻ, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ജർമ്മനി ലോകകപ്പിൽ കളിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*