ചിക്കനില്‍ ഒളിച്ചിരിക്കുന്ന കാന്‍സര്‍ ഉണ്ടാകുന്നത് ഇങ്ങനെയാണ്..!!

ഇറച്ചിക്കോഴികള്‍ക്ക് ഭാരം കൂട്ടാനായി നല്‍കുന്ന തീറ്റകള്‍ കാന്‍സറിലേക്ക് നയിക്കുന്നതായി കണ്ടെത്തല്‍. കോഴി തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ നിറം കൂട്ടാനുമാണ് ആര്‍സനിക് കോഴികള്‍ക്ക് നല്‍കുന്നത്. ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും.

അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു. പരിശോധനക്കായി എടുത്ത ചിക്കനില്‍ പകുതിയിലും കരളില്‍ ആര്‍സനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആര്‍സനിക് ഡ്രഗ് ആയ റൊക്‌സാര്‍സോണിന്റെ ഉല്‍പാദനം നിര്‍ത്തി വെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചെറിയ അളവില്‍ ആര്‍സനിക് ആടങ്ങിയ ചിക്കന്‍ കഴിക്കുന്നത് പ്രശ്‌നമാകില്ല. എന്നാല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ് ഈ ആര്‍സനിക് എന്നും എഫ്ഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാന്‍ ആര്‍സനിക്കിന് സാധിക്കും. മാത്രമല്ല കൊച്ചു കുട്ടികളില്‍ ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*