Breaking News

‘ചാലക്കുടിക്കാരൻ ചങ്ങാതി’ക്ക്‌ എന്ത്‌ പറ്റി? എന്തുകൊണ്ടാണ് ഷൂട്ടിംഗ്‌ നിർത്തി വച്ചത്‌? ചിത്രത്തിന് പാര പണിഞ്ഞത്‌ ആര്.?? മറുപടിയുമായി സംവിധായകന്‍….!!

മലയാളത്തിന്റെ കറുത്ത മുത്ത്‌ കലാഭവൻ മണി വിടപറഞ്ഞിട്ട്‌ 2 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചാലക്കുടിയിൽ ഓട്ടോ ഓടിച്ച്‌ കഴിഞ്ഞിരുന്ന മണി മിമിക്രിയിലൂടെ സിനിമയിൽ എത്തുകയും കലാഭവൻ മണിയായി സൗത്ത്‌ ഇന്ത്യൻ സിനിമകളിലൂടെ മികച്ച നടൻ ആവുകയും ആയിരുന്നു.

കലാഭവൻ മണി അകാലത്തിൽ വിട്ടു പോയെങ്കിലും മലയാളി പ്രേക്ഷകരുടെ മനസിൽ നിന്നും മണിച്ചേട്ടൻ വിട്ടു പോയിട്ടില്ല. അത്‌ തന്നെയാണ് കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്നൊരു ചിത്രം ഒരുക്കാൻ സംവിധായകൻ വിനയനെ പ്രേരിപ്പിച്ചതും.

കലാഭവൻ മണി മരിച്ച്‌ ഏതാനും നാളുകൾക്കകം തന്നെ വിനയൻ ചിത്രം പ്രഖ്യാപിച്ചിരുന്നു. മിമിക്രി – മിനി സ്ക്രീൻ വേദികളിലൂടെ പ്രശസ്തനായ രാജാമണിയാണ് കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ നായകനാകുന്നത്‌.

 ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’കലാഭവന്‍ മണിയുടെ ജീവിതകഥയല്ലെന്നും എന്നാല്‍ മണിയുടെ ജീവിതം നേരിട്ടുകണ്ട ആളെന്നതരത്തില്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ജീവിതം സ്വാധീനിച്ചിട്ടുണ്ടെന്നുമായിരുന്നു ചിത്രത്തെക്കുറിച്ച് വിനയന്‍ വ്യക്തമാക്കിയിരുന്നത്.

കലാഭവൻ മണിയുടെ ജീവചരിത്രം അതുപോലെ പറയുന്ന സിനിമയാണിതെന്നും സിബിഐ അന്വഷിക്കുന്ന മണിയുടെ മരണത്തേപ്പറ്റിയുള്ള ദുരൂഹത ഇതിലൂടെ വെളിയിൽ വരുമെന്നുമൊക്കെ ചില പോർട്ടലുകളിൽ എഴുതിക്കണ്ടു. ഇത്തരത്തിലുള്ള വിവാദങ്ങളിലേക്ക്‌ ചിത്രത്തെ തള്ളി വിടരുതെന്നും വിനയൻ വ്യക്തമാക്കിയിരുന്നു.

അതേ സമയം വളരെ പ്രതീക്ഷയോടെ വിനയൻ തുടങ്ങിയതും കേരളത്തിലെ മണിയെ സ്നേഹിക്കുന്ന പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്നതുമായ സിനിമയുടെ ഷൂട്ടിംഗ്‌ നിർത്തി വച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്‌. അതിനുള്ള വിനയന്റെ മറുപടി ഇങ്ങനെ: ‘ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഷൂട്ടിംഗ്‌ 90% പൂർത്തിയായിക്കഴിഞ്ഞു.

ചെയ്തിടത്തോളം അതിമനോഹരമായി വന്നിട്ടുണ്ടെന്ന് കണ്ട സുഹൃത്തുക്കളും അഭ്യുദയാകാംഷികളും പറയുന്നുണ്ട്‌. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ അലംഭാവം മൂലമാണ് ഈ കാലതാമസം നേരിടുന്നത്‌. അത്‌ ഉടൻ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ വിനയൻ പറയുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതിയെ തടസ്സപ്പെടുത്തുന്നതിനായി ഉണ്ണിക്കൃഷണന്‍ ശ്രമിക്കുന്നുണ്ടെന്നും വിനയന്‍ നേരത്തെ ആരോപിച്ചിരുന്നു. ടെക്‌നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം. ഇതേവരെ ഇങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായില്ലേയെന്നും വിനയന്‍ ചോദിച്ചിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*