ഭീകരത തോന്നിപ്പിക്കും വിധം ദൃശ്യങ്ങള്‍ പകര്‍ത്തി, ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചുപോലുമില്ല’; ഗായിക സിതാരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. തൃശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്. പോസ്റ്റിലിടിച്ച്‌ തകര്‍ന്ന കാറിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അപകടത്തിന്റെ വിശദാംശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സിത്താര.

തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നും സിതാര ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. അപകട വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി താന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാതെ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെയും ഭീകരത തോന്നിപ്പിക്കുന്ന വിധത്തിലുള്ള ആംഗിളുകളില്‍ നിന്ന് ചത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചവരെയും സിതാര കുറ്റപ്പെടുത്തി.

സിതാരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്; 

ദൈവാനുഗ്രഹം കൊണ്ട് ആര്‍ക്കും ഒന്ന് സംഭവിച്ചില്ല. എതിര്‍വശത്തുകൂടി വന്ന ബസിനെ ഒരു ബൈക്ക് ഓവര്‍ടേക്ക് ചെയ്തതിനാല്‍ എനിക്ക് പെട്ടെന്ന് ലെഫ്റ്റ് ടേണ്‍ എടുക്കേണ്ടി വന്നു. ഇടുങ്ങിയ റോഡ് ആയതിനാല്‍ കാര്‍ അവിടെയുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റിന് സമീപത്തെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിക്കുകയായിരുന്നു.

ഏറ്റവും മോശമായ ആംഗിളില്‍ ചിത്രമെടുക്കാന്‍ പരിശ്രമിച്ചവരോട് നന്ദി. കാരണം എന്നാലല്ലേ അപകടത്തിന് ഭീകരത കൈവരുള്ളൂ..എന്നെ വിളിച്ചു ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നന്ദി. ഈ ലോകം എത്ര വിചിത്രമാണ്. ആത്മാര്‍ത്ഥമായി ഉത്കണ്ഠ പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി… സിതാര കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*