എ ടി എം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ നിർബന്ധമായും ഈ 13 കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ നഷ്ട്ടമാകുന്നത് നിങ്ങള്‍ക്ക് തന്നെ..!!

അടുത്തിടെയായി നാം സ്ഥിരമായി എ.ടി.എം വഴിയുള്ള തട്ടിപ്പുകളെപ്പറ്റി കേള്‍ക്കാറുണ്ട്. എ.ടി.എമ്മുകള്‍ ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം എളുപ്പത്തില്‍ പിന്‍വലിക്കാനുള്ള ഒരു മാര്‍ഗം ആണ്. ദിവസേന കോടികളുടെ വിനിമയം ആണ് എ.ടി.എം കൌണ്ടറുകള്‍ വഴി നടക്കുന്നത്.

പക്ഷേ അടുത്തകാലത്തു തന്നെ എ.ടി.എം വഴി പണം നഷ്ടപ്പെടുന്ന കഥകള്‍ കൂടുതലായി കേള്‍ക്കുന്നു. ദുഖകരമായ കാര്യം മലയാളികളില്‍ ഭൂരിഭാഗം പേര്‍ക്കും എ.ടി.എം ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയില്ല. അഭ്യസ്തവിദ്യരായ ആളുകള്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ പെടുന്നു.

ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരാള്‍ ഒരു വിദഗ്ധന്‍ ആയിരിക്കണം എന്നില്ല. സാധാരക്കാര്‍ക്ക് പോലും എളുപ്പത്തില്‍ മനസിലാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എ.ടി.എം വഴിയുള്ള ഭൂരിഭാഗം തട്ടിപ്പുകളും നമുക്ക് തടയാന്‍ കഴിയും. എങ്ങനെ ഇത് സംഭവിക്കുന്നു എന്നും, നാം ഇത്തരം കെണികളില്‍ പെടാതിരിക്കാന്‍ എന്തുചെയ്യണമെന്നും നമുക്ക് നോക്കാം.

എ.ടി.എം തടിപ്പുകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്, സ്കിമ്മര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ്. സ്കിമ്മര്‍ എന്നത്, നമ്മുടെ എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഉപകരണം ആണ്. നമ്മള്‍ എ.ടി.എം കാര്‍ഡ്‌ ഇടുന്ന സ്ലോട്ടിന്റെ മുന്‍പില്‍ അതിന്റെ കവര്‍ എന്ന രീതിയിലായിരിക്കും സാധാരണ സ്കിമ്മറുകള്‍ ഘടിപ്പിക്കാറുള്ളത്. ചിത്രം നോക്കുക. അതുകൊണ്ട് കാര്‍ഡ്‌ ഇടുന്ന സ്ലോട്ടിന്റെ മുന്‍പില്‍ സംശയകരമായി എന്തെങ്കിലും കണ്ടാല്‍, ആ എ.ടി.എംഉപയോഗിക്കാതെ ബാങ്കിനെ വിവരംഅറിയിക്കുക.

സ്കിമ്മര്‍ മാത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ കഴിയുകയില്ല. അതിന്, നമ്മുടെ എ.ടി.എം പിന്‍ നമ്പര്‍ കൂടി ആവശ്യമാണ്. അതിനുവേണ്ടി ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ ഉള്ള വ്യാജ കീപ്പാഡുകള്‍ ഉപയോഗിക്കുന്നത്. സാധാരണ എ.ടി.എം മെഷീനില്‍ ഉണ്ടാവുന്ന കീപ്പാഡിനു മുകളില്‍ ആണ് ഇത് ഘടിപ്പിക്കുന്നത്. ഇതില്‍ നാം പിന്‍ നമ്പര്‍ അമര്‍ത്തുമ്പോള്‍ അതിനോടനുബന്ധിച്ചുള്ള ഇലക്ട്രോണിക് സര്‍ക്യുട്ട് വഴി പിന്‍ നമ്പര്‍ ചോര്‍ത്തപ്പെടുന്നു.

പിന്‍ നമ്പര്‍ ചോര്‍ത്താനുള്ള മറ്റൊരു വഴിയാണ് കീപാഡ് കാണുന്ന രീതിയിലുള്ള ക്യാമറ. ഇത്തരം ക്യാമറകള്‍ വഴിയും തട്ടിപ്പുകാര്‍ പിന്‍ നമ്പര്‍ ചോര്‍ത്താറുണ്ട്. ഇതിനെതിരെ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കൈ കൊണ്ട് കീപാഡ് മറച്ചുപിടിക്കുക എന്നതാണ്.

ബാങ്ക് അക്കൗണ്ടിലെ പണം കവരാന്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഫോണ്‍ കോളുകള്‍. ആരെങ്കിലും നമ്മുടെ ഫോണില്‍ ബാങ്കില്‍ നിന്നാണെന്ന പേരില്‍ വിളിച്ച് എ.ടി.എം കാര്‍ഡ്‌ നമ്പറോ പിന്‍ കോഡോ പറയാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരിക്കലും കൊടുക്കരുത്. കാരണം അവര്‍ തട്ടിപ്പുകാരയിരിക്കും. ബാങ്കുകള്‍ ഒരിക്കലും കാര്‍ഡ്‌ നമ്പറോ പിന്‍ കോഡോ, നെറ്റ് ബാങ്കിംഗ് വിവരങ്ങളോ ഫോണ്‍, ഇമെയില്‍, എസ് എം എസ്‌ എന്നിവ വഴി ആവശ്യപ്പെടാറില്ല.

ഓണ്‍ലൈന്‍ വഴി പണം കൈമാറുമ്പോള്‍ എസ് എം എസ് വഴി ലഭിക്കുന്ന OTP (ഒറ്റ തവണ പാസ്സ്‌വേര്‍ഡ്‌) യും ബാങ്കുകള്‍ ആവശ്യപ്പെടില്ല. ഇനി എ.ടി.എം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പൊതുവായ കര്യങ്ങള്‍ കാണാം.

1. എ.ടി.എം. കാര്‍ഡും പിന്‍നമ്പരും മറ്റൊരാള്‍ക്കും കൈമാറരുത്. 2. കാര്‍ഡിന്റെ പിന്‍നമ്പര്‍ കാര്‍ഡിന്റെ മുകളില്‍ എഴുതുകയോ, പേഴ്സില്‍ എഴുതി വെക്കുകയോ ഫോണില്‍ സേവ് ചെയ്യുകയോ അരുത്, ഓര്‍ത്ത് വെക്കുക. 3. പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുക, മാസത്തില്‍ ഒരിക്കല്‍ എങ്കിലും.

4. ജനനത്തീയതി, ജനിച്ച വര്‍ഷം, വാഹനത്തിന്റെ നമ്പര്‍ എന്നിവ പിന്‍നമ്പരായി ഉപയോഗിക്കരുത്. 5. ഒരു എ.ടി.എം മെഷീന്‍ വഴി പണം പിന്‍വലിക്കുമ്പോള്‍ അവിടെ സംശയകരമായി എന്തെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടനെതന്നെ മറ്റൊരു എ.ടി.എം കൌണ്ടര്‍ വഴി പിന്‍ നമ്പര്‍ മാറ്റുക. 6. പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കൈ കൊണ്ട് മറച്ചു പിടിക്കുക. 7. അപരിചിതരായ ആളുകളെ സഹായത്തിനു വിളിക്കാതിരിക്കുക.

8. എ.ടി.എം പിന്‍, കാര്‍ഡ്‌ നമ്പര്‍, OTP എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഫോണ്‍ കോളുകള്‍ക്കും ഇമെയിലുകള്‍ക്കും എസ്എംഎസുകള്‍ക്കും മറുപടി കൊടുക്കാതിരിക്കുക. 9. ആവശ്യത്തിന് വെളിച്ചം ഇല്ലാത്ത എ.ടി.എം കൌണ്ടറുകള്‍ ഒഴിവാക്കുക.

10. ബാങ്ക് അക്കൗണ്ട്‌ ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക. ഇതിനായി പാസ്‌ബുക്കില്‍ പ്രിന്റ്‌ ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എ.ടി.എം വഴിയും, ഫോണ്‍ വഴിയും, ഓണ്‍ലൈന്‍ ആയും അക്കൗണ്ട്‌ സ്റ്റേറ്റ്മെന്റ് പരിശോധിക്കാവുന്നതാണ്.

11. പരമാവധി ഒറ്റപെട്ട പ്രദേശങ്ങളിലെ എ.ടി.എം ഒഴിവാക്കുക, ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. 12. മെഷീന്‍ കേടാണ് എന്ന് തോന്നുന്നെങ്കില്‍ ആ എ.ടി.എം ഉപയോഗിക്കാതിരിക്കുക. 13. പണം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന സ്ലിപ് കളയാതെ സൂക്ഷിച്ചുവെക്കുക. കാരണം എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍, ഉദാഹരണത്തിന്, കിട്ടിയ പണത്തില്‍ കുറവ് ഉണ്ടെങ്കില്‍, സ്ലിപ്പുമായി ബാങ്കുമായി ബന്ധപ്പെട്ടാല്‍ ആ പണം തിരികെ ലഭിക്കും.

ഈ ലേഖനത്തില്‍ കാര്യങ്ങള്‍ ഏറ്റവും ലളിതമായ രീതിയില്‍ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.സംശയങ്ങളോ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ താഴെ എഴുതാവുന്നതാണ്.. സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യാന്‍ മറക്കില്ലെനു കരുതുന്നു..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*