എയര്‍ ഇന്ത്യ ജീവനക്കാരിയെ വിമാനത്തില്‍ പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഒടുവില്‍…

എയര്‍ ഇന്ത്യ ജീവനക്കാരിയെ വിമാനത്തില്‍വെച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ്-മുംബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആണ് പരാതിക്കാരി.

 

മെയ് നാലിനാണ് പരാതിക്കാധാരമായ സംഭവം. പൈലറ്റില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ താന്‍ ചെറുക്കാന്‍ ശ്രമിച്ചെന്നും ഇതോടെ പൈലറ്റുമായി വിമാനത്തില്‍വെച്ച് ഏറ്റുമുട്ടലുണ്ടായെന്നും യുവതി പറയുന്നു.

 

പിന്നാലെ യുവതി മുംബൈയിലെ സഹാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച വകുപ്പുകള്‍ ചുമത്തി പൈലറ്റിനെതിരായി കേസെടുത്തിട്ടുണ്ട്.

 

Air India Boeing 787

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൈലറ്റിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ എയര്‍ ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*