ആർത്തവകാലത്ത് വയറുവേദനയുണ്ടോ? എങ്കിൽ അത് ഇല്ലാതാക്കാൻ സ്ത്രീകൾ ചെയ്യേണ്ട 9 കാര്യങ്ങൾ..!!

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില് ഒന്നാണ് ആർത്തവം. ഗർഭധാരണം നടക്കാത്ത വേളകളിൽ രക്തത്തോടൊപ്പം ഗർഭാശയ സ്തരമായ എന്ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നതാണ് ആർത്തവം.

ശരീരം അണ്ഡവിസർജനത്തിന് സജ്ജമായി എന്നതിന്റെ സൂചനയാണ് ആർത്തവം എന്നു പറയുന്നത്. കൗമാരത്തിന്റെ ആരംഭത്തിലാണ് പെണ്കുട്ടികളിൽ ആദ്യമായി ആർത്തവമുണ്ടാവുക. ജീവിതരീതികളിലും ഭക്ഷണശൈലിയിലും വന്ന അനാരോഗ്യ പ്രവണതകൾ മൂലം ഇപ്പോള് ഒമ്പത് വയസ്സിലും ആർത്തവമത്തൊറുണ്ട്.

മസ്തിഷ്കം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ആർത്തവത്തെ നിയന്ത്രിക്കുന്നത്. ഹോർമോണുകളുടെ പ്രവർത്തനഫലമായി എല്ലാ മാസവും അണ്ഡവിസർജനസമയത്ത് ഓരോ അണ്ഡം വളർച്ചയത്തെി പുറത്ത് വരുന്നു.

ആർത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില് ചിലരിൽ ശാരീരികയും മാനസികവുമായ അസ്വസ്ഥതകള് ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, നീര് വക്കുക, സ്തനങ്ങളില് വേദന, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് സാധാരണയായി കാണപ്പെടുക.

ആര്‍ത്തവകാല വയറുവേദന കുറയ്ക്കാന്‍ സ്ത്രീകള്‍ ഇങ്ങനെ ചെയ്യുക;

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട് എങ്കിലും അതിലൊന്നാണ് ഏറ്റവും അധികം സ്ത്രീകൾ അനുഭവിക്കുന്ന ആര്‍ത്തവകാലത്തെ വയറുവേദന. എന്നാല്‍ കുറച്ച് ശ്രദ്ധിക്കുകയാണെങ്കില്‍ ആര്‍ത്തവകാലത്തെ ഈ വയറുവേദന നമുക്ക് കുറയ്ക്കാം. ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണ്.

1. ആർത്തവ ദിവസം കണക്കാക്കി ഒരാഴ്ച മുൻപ് എങ്കിലും ഭക്ഷണത്തിൽ എരിവും പുളിയും കുറയ്ക്കുക.
2. അധികം എരിവും പുളിയും മസാലയുമില്ലാത്ത ഭക്ഷണം കഴിക്കുക.
3. ധാരാളം വെള്ളം കുടിക്കുക.
4. വയറു മുറുകി കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. പാന്റ്സും അടിപ്പാവാടയും എല്ലാം അയച്ചുകെട്ടുക.
5. രക്തപ്രസാദമുണ്ടാകുന്ന ഇലക്കറികളും കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
6. ചൂടുവെള്ളത്തില്‍ കുളിക്കുക.

7. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
8. ഭക്ഷണം സമയാസമയങ്ങളില്‍ കഴിക്കുക. വയറ് കാലിയായി കിടന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നത് വര്‍ധിക്കുകയും അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യും. ചൂടുള്ള കഞ്ഞി അല്പം നെയ്യൊഴിച്ച് കഴിച്ചാല്‍ ഏറ്റവും നല്ലത്.
9. ഒരു കുപ്പിയില്‍ ചുടുവെള്ളം നിറച്ച് വയറില്‍ വെക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*