ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇപ്പോള്‍ ജയിലിനുള്ളില്‍ മറ്റു ചില കരുക്കള്‍ നീക്കുന്ന തിരക്കിലാണ്…

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇപ്പോള്‍ ജയിലിനുള്ളില്‍ പുതിയ പാഠങ്ങള്‍ പഠിക്കുന്ന തിരക്കിലാണ്. ഹരിയാനയിലെ അംബാല ജയിലിനുള്ളിലാണ് ഹണിപ്രീത് തടവിലാക്കപ്പെട്ടിരിക്കുന്നത്. 2017, ആഗസ്ത് 25 ന് ആള്‍ദൈവം ഗുര്‍മീത് റാം റഹീം അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തൊന്നടങ്കം അക്രമങ്ങള്‍ ആസുത്രണം ചെയ്തതിനാണ്ഹണീപ്രീത് പിടിയിലാവുന്നത്.

ശിഷ്യകളായ രണ്ട് സന്ന്യാസിനികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന് ശിക്ഷയനുഭവിക്കേണ്ടി വന്നത്. ഒളിവിലായിരുന്ന ഹണിപ്രീതിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പൊലീസ് പിടികൂടുന്നത്. കോടിക്കണക്കിന് രൂപയുടെ സുഖലോലുപതകളിലായിരുന്നു അതുവരെ ഇരുവരുടെയും ജീവിതം.എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് ഒരു തടവുകാരിയായി നാളുകള്‍ തള്ളി നീക്കുകയാണ് ഹണിപ്രീത്.

ഇതിനിടയില്‍ ഫാഷന്‍ ഡിസൈനിംഗില്‍ ഒരു കൈ നോക്കാനും യുവതി മറന്നില്ല. അംബാലയിലെ ഒരു സ്വകാര്യ സ്ഥാപനം ജയിലിനുള്ളിലെ വനിതകള്‍ക്കായി സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് നടത്തുന്നുണ്ട്. ഈ കോഴ്‌സില്‍ ചേര്‍ന്ന് ഫാഷന്‍ ഡിസൈനിംഗ് പഠിച്ച് കൊണ്ടിരിക്കുകയാണ് ഹണിപ്രീത് എന്നാണ് ജയിലില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍. ഇതു കൂടാതെ ബ്ലോക്ക് പ്രിന്റിംഗ്, ബ്യൂട്ടി ടിപ്പ്‌സ് തുടങ്ങിയ മേഖലകളും പഠിച്ചെടുക്കാനുള്ള തിരക്കിലാണ് ഹണിപ്രീത് ഇപ്പോള്‍.

ഈ വിദ്യകളൊക്കെ പഠിച്ച് പുറത്തു വന്നാല്‍ ഇനി എന്തൊക്കെ കാട്ടികൂട്ടുവാനുള്ള പുറപ്പാട് ആണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചില വിരുതന്‍മാരുടെ ചോദ്യം. നേരത്തെ ഗുര്‍മീത് റാം റഹീം നായകനായി അഭിനയിച്ച മെസേഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും ഹണിപ്രീത് അഭിനയിച്ചിരുന്നു. പ്രിയങ്ക തനേജ എന്നാണ് യുവതിയുടെ യഥാര്‍ത്ഥ പേര്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*