ആ സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ പുതിയ വാഗ്ദാനവുമായി ബാഴ്‌സലോണ..!!

അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്മാനെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയുടെ മോഹ വാഗ്ദാനം. ലോകകപ്പിനു മുന്‍പ് താരത്തെ സ്വന്തമാക്കാനാണ് ബാഴ്‌സ അത്‌ലറ്റികോ മാഡ്രിഡിന് പുതിയ ഓഫര്‍ നല്‍കിയത്. ഗ്രീസ്മാനെ വാങ്ങാനുള്ള തുകയായ നൂറു മില്യണു പുറമേ ഏതാണ്ട് പതിനഞ്ചു മില്യത്തോളം അധികം തുക ബാഴ്‌സലോണ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്പാനിഷ് മാധ്യമമായ സ്‌പോര്‍ടാണ് പുറത്തുവിട്ടത്.

പുതിയ കരാറിലെ ഉടമ്പടികള്‍ കാരണം ജൂലൈ ഒന്നിനു ശേഷം ഗ്രീസ്മാന്റെ റിലീസിങ്ങ് തുക ഇരുനൂറു മില്യണായി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീസ്മാനെ അതിന് മുന്‍പ് സ്വന്തമാക്കാനാണ് ബാഴ്‌സയുടെ നീക്കം. ബാഴ്‌സ പരിശീലകന്‍ വാല്‍വെര്‍ദേയുടെ പ്രിയ താരങ്ങളിലൊരാളാണ് ഗ്രീസ്മാന്‍. ലോകകപ്പിനു മുന്‍പ് ട്രാന്‍സ്ഫര്‍ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി അതിന്റെ സംഘര്‍ഷങ്ങള്‍ ഇല്ലാതെ ലോകകപ്പിനു ഇറങ്ങണമെന്നാണ് ഗ്രീസ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രീസ്മാന്‍ ടീം വിടുകയാണെങ്കില്‍ മുന്‍ അത്‌ലറ്റികോ താരവും ഇപ്പേള്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്ന അഗ്യൂറോയെ സ്വന്തമാക്കാന്‍ മാഡ്രിഡ് ക്ലബ് ശ്രമം നടത്തുന്നുണ്ട്.

അധികം തുക നല്‍കുന്നതോടെ അത്‌ലറ്റികോ മാഡ്രിഡുമായുള്ള ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് ബാഴ്‌സയുടെ പ്രതീക്ഷ. ഗ്രീസ്മാനുമായി ബാഴ്‌സ ട്രാന്‍സ്ഫറില്‍ ധാരണയില്‍ എത്തിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരത്തിന്റെ ഇഷ്ടപ്രകാരമാണ് ഗ്രീസ്മാന്‍ ടീം വിടുന്നത്. എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡ് ഗ്രീസ്മാനെ നിലനിര്‍ത്താനും ശ്രമം നടത്തുന്നുണ്ട്. യൂറോപ്പ ലീഗ് കിരീടത്തിനായി മഴ്‌സലിയെ നേരിടാന്‍ ഒരുങ്ങുകയാണ് അത്‌ലറ്റികോ മാഡ്രിഡ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*