2006 മുതല്‍ ദീപിക എന്‍റെ മനസിലുണ്ട്; നീണ്ട കാലത്തെ പ്രണയം തുറന്ന് പറഞ്ഞ് ക്രിക്കറ്റ്‌ താരം; ഒടുവില്‍ സംഭവിച്ചത്..!!

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരാധകരെ കൈയ്യില്‍ എടുക്കുന്നതില്‍ വിരുതനാണ് വെസ്റ്റിന്‍ഡീസ് ഓള്‍ റൌണ്ടര്‍ ഡെയ്ന്‍ ബ്രാവോ. ബാറ്റ് കൊണ്ടും ബോളു കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന താരം നൃത്തച്ചുവടുകള്‍ കൊണ്ടും ഗ്രൗണ്ടിലെ സരസമായ പ്രവര്‍ത്തികള്‍ കൊണ്ടും ക്രിക്കറ്റ് ലോകത്തിന് പ്രിയങ്കരനാണ്. കളത്തിന് പുറത്തും ഈ ശൈലിയില്‍ നിന്ന് വ്യത്യസ്തനല്ല ബ്രാവോ.

ഐപിഎല്ലിനും ബ്രാവോ പ്രിയങ്കരനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സൂപ്പര്‍ താരമായ ബ്രാവോ മികച്ച പ്രകടനമാണ് ടീമിനായി നടത്തുന്നത്. ഇപ്പോള്‍ ബോളിവുഡ് താരം ദീപിക പദുക്കോണിനോടിനുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് വാര്‍ത്തയില്‍ നിറയുകയാണ് ബ്രാവോ. ചെന്നൈയ്നില്‍ സഹതാരമായ ഹര്‍ഭജന്‍ സിംഗിനോടാണ് ദീപികയോടുള്ള ഇഷ്ടം ബ്രാവോ വെളിപ്പെടുത്തിയത്.

ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാതാരത്തെ കുറിച്ച്‌ ബ്രാവോയോട് ഹര്‍ഭജന്‍ ചോദിച്ചത്. ദീപിക പദുക്കോണ്‍ എന്നാണ് ബ്രാവോ അതിന് ഉത്തരം നല്‍കിയത്. തനിക്ക് ദീപികയോട് ആകര്‍ഷണം തോന്നാനുണ്ടായ കാരണവും താരം വെളിപ്പെടുത്തി.

‘2006ലെ ചാമ്ബ്യന്‍സ് ട്രോഫിക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ ഇരുന്ന് ടിവി കാണുമ്ബോഴാണ് ഒരു സോപ്പിന്റെ പരസ്യം കണ്ടത്. ദീപിക പദുക്കോണാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്. 2006 മുതല്‍ അവര്‍ എന്റെ തലയ്ക്ക് അകത്തുണ്ട്. അന്ന് തൊട്ട് തനിക്ക് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണ്’ ബ്രാവോ പറഞ്ഞു.

എന്തുകൊണ്ടാണ് പിന്നീട് വെസ്റ്റ് ഇന്‍ഡീസില്‍ ‘മറ്റൊരു ദീപികയെ’ ബ്രാവോയ്ക്ക് കാണാന്‍ കഴിയാതിരുന്നതെന്ന് ഹര്‍ഭജന്‍ തിരിച്ച്‌ ചോദിച്ചു. ‘ദീപികയെ പോലെ ദീപിക മാത്രമേ ഉള്ളൂ’ എന്നായിരുന്നു ബ്രാവോയുടെ നല്‍കിയ മറുപടി. എന്തായാലും ഹര്‍ഭജന്റെ വെബ് ഷോയിലെ ഈ സംഭാഷണം വൈറലായിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*