Breaking News

Monthly Archives: May 2018

സ്മാര്‍ട്ഫോണിനെ പിരിയാന്‍ വയ്യേ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് വായിക്കണം..!

നിങ്ങള്‍ സ്മാര്‍ട്ഫോണ്‍  കയ്യില്‍ കരുതാന്‍ മറന്നു പോവുമ്ബോഴോ കാണാതാവുമ്ബോഴോ ഫോണ്‍ ചാര്‍ജ്ജ് കഴിഞ്ഞ് ഓഫ് ആവുമ്ബോഴോ അസ്വസ്ഥനാവാറുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം, അത് ‘നോമോഫോബിയ’ എന്ന മാനസിക പ്രശ്നത്തിന്റെ ലക്ഷണമാണ്. സ്മാര്‍ട്ഫോണ്‍ കയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍ ആശങ്കമൂലം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും, രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നോമോ ഫോബിയ. ഇന്ന് ആഗോള തലത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു മാനസിക പ്രശ്നമാണ് ഇത്. സ്മാര്‍ട്ഫോണിനെ നിരന്തരമായി ആശ്രയിക്കുന്ന ഒരു തലമുറ നേരിട്ടു തുടങ്ങുന്നതും. ഭാവിയില്‍ വലിയതോതില്‍ മനുഷ്യമനസിനെ ബാധിക്കാന്‍ പോകുന്നതുമായ ഒരു വലിയ പ്രശ്നം. സ്മാര്‍ട്ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്നവര്‍ ...

Read More »

ഫാഷന്‍ ഷോയില്‍ ഹിജാബ് അവതരിപ്പിച്ച ഡിസൈനര്‍ക്കും ഭര്‍ത്താവിനും ഒടുവില്‍ സംഭവിച്ചത്….

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഹിജാബ് സ്‌റ്റെല്‍ കളക്ഷനുമായി എത്തി ചരിത്രം സൃഷ്ടിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള മുന്‍നിര ഫാഷന്‍ ഡിസൈനറേയും ഭര്‍ത്താവിനേയും 18 വര്‍ഷത്തേക്ക് ജയിലലടച്ചു. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഫാഷന്‍ ഡിസൈനര്‍ അനീസ ഹസിബാനെയും ഭര്‍ത്താവിനെയും 18 വര്‍ഷണ്‍ത്തയ്ക്ക് തടവിലാക്കിയിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേയ്ക്ക് കൊണ്ടുപോകാമെന്ന വ്യാജേന ഇരുവരും ചേര്‍ന്ന് 60 മില്ല്യണ്‍ ഡോളറോളം തട്ടിയെടുത്തതായി പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു. ഇവരുടെ യാത്രാ ഏജന്‍സിയായ ‘ഫസ്റ്റ് ട്രാവല്‍’ വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്. ‘ദി ജെക്കാര്‍ത്ത’ എന്ന പേരില്‍ അനീസ അവതരിപ്പിച്ചിരുന്ന കളക്ഷനുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഡംബര രൂപകല്‍പ്പനകളുടെ ...

Read More »

മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും?

സൗന്ദര്യം മുഴുവനാകുന്നത് നല്ല ചിരിയിലൂടെയുമാണ്. ഇതുകൊണ്ടു തന്നെ നല്ല പല്ലുകളും അത്യാവശ്യം. പല്ലുകളുടെ ആരോഗ്യത്തിന് കടല്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും ഇതിലെ കാല്‍സ്യം നല്ലതു തന്നെ. ചര്‍മത്തിളക്കത്തിനും മത്സ്യവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ പ്രധാനം തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളാജന്‍ എന്ന വസ്തു ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് നല്ല ചര്‍മത്തിന് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ഇത് സഹായിക്കും. ചര്‍മത്തിലുണ്ടാകാന്‍ സാധ്യതയുള്ള കുത്തുകളും പാടുകളും ഒഴിവാക്കാനും ...

Read More »

ആര്‍.എസ്.എസ് ട്രസ്റ്റില്‍ നിന്നും പിന്മാറില്ല ; മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടന്‍,താരത്തെ തിരുത്തി ലാല്‍..!!

ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വ ശാന്തിയുടെ രക്ഷാധികാരി സ്ഥാനത്ത് നിന്നും താന്‍ പിന്മാറില്ലന്ന് നടന്‍ മോഹന്‍ലാല്‍. ഇക്കാര്യം ആവശ്യപ്പെട്ട് ‘അടുപ്പക്കാരയ’ ചിലര്‍ ലാലിനെ സമീപിച്ചിരുന്നു. ലാലിന്റെ ആര്‍.എസ്.എസ് ബന്ധം വാര്‍ത്തയായി വിമര്‍ശനമുയര്‍ന്ന ഘട്ടത്തിലായിരുന്നു ഇത്. എന്നാല്‍ തന്നെ സമീപിച്ചവരെ സ്‌നേഹപൂര്‍വ്വം അദ്ദേഹം പറഞ്ഞു വിടുകയായിരുന്നുവത്രെ. മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്നതായിരുന്നുവത്രെ സൂപ്പര്‍ താരത്തിന്റെ നിലപാട്. മോഹന്‍ലാലുമായി വളരെ അടുപ്പമുള്ള കേന്ദ്രങ്ങള്‍ തന്നെയാണ് ഇക്കാര്യം ഇപ്പോള്‍  വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാദമായ ട്രസ്റ്റ് യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് ഉന്നത നേതാവ് പി.ഇ.ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന ...

Read More »

അച്ഛന്‍ ഓടിച്ച കാറില്‍ നിന്നും ഒന്നരവയസുകാരന്‍ നടുറോഡില്‍ വീണു; രക്ഷകരായെത്തിയത് ഇവരാണ്….

പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ നടുറോഡില്‍ വീണു. കുഞ്ഞ് പുറത്തേക്ക് വീണത് അറിയാതെ അച്ഛനും അമ്മയും 20 മീറ്ററോളം മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആസ്പത്രിക്ക് മുന്നിലാണ് സംഭവം. പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷ!ും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന്‍ ...

Read More »

സിനിമയില്‍ ഇത്തരം സംഭവം അരങ്ങേറുന്നത് ഇത് ആദ്യം,; മമ്മൂട്ടിയുടെ മാമാങ്കത്തില്‍ നിന്ന് പ്രമുഖ നടന്‍ പിന്മാറി, കാരണം ഇതാണ്..!!

50 കോടിയിലേറെ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലൂടെ അരവിന്ദ് സാമി വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലും എത്തുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ കൊച്ചിയില്‍ നടക്കുന്ന രണ്ടാം ഷെഡ്യൂളില്‍ അരവിന്ദ് സ്വാമി ജോയിന്‍ ചെയ്യുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സംവിധായകന്‍ നിഷേധിച്ചിരിക്കുകയാണ്. മമ്മൂട്ടിയല്ലാതെ മറ്റ് വന്‍ താരങ്ങള്‍ രണ്ടാം ഷെഡ്യൂളില്‍ ഇല്ലെന്നാണ് സജീവ് പിള്ള വ്യക്തമാക്കുന്നത്. ക്യൂന്‍ ഫെയിം ധ്രുവന്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മാമാങ്കത്തില്‍ നായികയാകുന്നത് ബോളിവുഡ് താരം പ്രാചി ദേശായി ആണ്്. കൂറ്റന്‍ ...

Read More »

ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തിരിച്ചടിയെന്ന് ഉമ്മന്‍ ചാണ്ടി; അഴിമതിക്കും ഫാസിസത്തിനുമെതിരായ വിധിയെന്ന് വിഎസ്..!!

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ചെങ്ങന്നൂരിലേത് അഴിമതിക്കും ഫാസിസത്തിനുമെതിരായ വിധിയെന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്.

Read More »

വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു; കമിതാക്കള്‍ ശശിപ്പാറയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു..!!

കമിതാക്കള്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ടൂറിസം കേന്ദ്രമായ ശശിപ്പാറയില്‍ നിന്നും പരസ്പരം ബന്ധിച്ച് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ കമലിനെയും അശ്വതിയെയും കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞിരക്കൊല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പള്‍സര്‍ ബൈക്കിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിന് ഒടുവിലാണ് താഴെ കൊക്കയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഷാളിനാല്‍ പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. മൃതദേഹം പുറത്തെടുത്ത് പരിയാരം ...

Read More »

കാലയ്‍ക്ക് കര്‍ണ്ണാടകയില്‍ നിരോധനം: സ്റ്റൈല്‍ മന്നന്‍റെ പ്രതികരണം ഇങ്ങനെ…

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ കാലയ്‍ക്ക് കര്‍ണ്ണാടകയില്‍ റിലീസ് തടഞ്ഞിരിക്കുകയാണ്. കാവേരി പ്രശ്‍നത്തില്‍ രജനികാന്തിന്റെ പ്രസ്‍താവനയെ തുടര്‍ന്ന് പത്തോളം കന്നഡ സംഘടനകള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‍സ് സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമയ്‍ക്ക് എന്തുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് അറിയില്ലെന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം.  സംഭവത്തില്‍ സൌത്ത് ഇന്ത്യൻ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‍സ് ഇടപെടുമെന്നാണ് കരുതുന്നതെന്നും രജനികാന്ത് പറഞ്ഞു. എന്റെ സിനിമയ്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ കാരണം എനിക്ക് അറിയില്ല. കര്‍ണ്ണാടക ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‍സ്, സൌത്ത് ഇന്ത്യൻ ...

Read More »

ഒരു പ്രണയവും വിവാഹവും ഒരു യുവാവിന്റെ ജീവൻ എടുത്തതത് കെട്ടടങ്ങു മുന്നേ വീണ്ടും കമിതാക്കൾക്ക് നേരെ ബന്ധുക്കളുടെ കൊല വിളി; സംരക്ഷണമാവശ്യപ്പെട്ട് കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍..!!

ഒരു പ്രണയവും വിവാഹവും ഒരു യുവാവിന്റെ ജീവൻ എടുത്തതത് കെട്ടടങ്ങു മുന്നേ വീണ്ടും കമിതാക്കൾക്ക് നേരെ ബന്ധുക്കളുടെ കൊല വിളി. പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ജീവന് സംരക്ഷണം നൽകണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കൾ എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കണ്ണൂർ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്. വീട്ടു തടങ്കലിൽ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു. ഇവരുടെ വിവാഹം തടയുന്നതിനായി യുവതിയുടെ തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ളവ ...

Read More »