Breaking News

വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ റദ്ദാക്കും..!!

വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ സ്​ഥിരമായി റദ്ദാക്കുമെന്ന്​​ സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. തീർത്തും ഭീഷണി ഉയർത്തുന്ന വ്യാജ വാര്‍ത്തകള്‍ തയ്യാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനാണ്​ എന്നത്തേക്കുമായി റദ്ദാക്കുകയെന്ന്​ സര്‍ക്കാര്‍ അറിയിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്​തെന്ന്​ തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക്​ അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു​ വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്​ഥിരമായും അക്ര​ഡിറ്റേഷന്‍ റദ്ദാക്കുമെന്ന്​ വാര്‍ത്താ വിനിമയ മന്ത്രാലയം ​പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*