വിശ്രമിക്കാന്‍ വരട്ടെ, ജോലി ഇനിയും തീര്‍ന്നിട്ടില്ല; ഹൈദരാബാദിനോട് ഗവാസ്‌കര്‍..!!

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടി20യില്‍ ബാറ്റിംഗിനും ബൗളിംഗിനും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്ത ടീമാണ് ഹൈദരാബാദ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മുംബൈയോടും പഞ്ചാബിനോടും ബോളിംഗ് കരുത്തിലാണ് അവര്‍ വിജയം നേടിയത്. ഈ വിജയങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് ടീമിനെ പ്രശംസിച്ച് നിരവധി ക്രിക്കറ്റ് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന് ഹൈദരാബാദ് ടീമിനോട് പറയാനുള്ളത് വേറിട്ട കാര്യമാണ്.

നിലവില്‍ 7 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഹൈദരാബാദിന് വിശ്രമിക്കാന്‍ സമയമായിട്ടില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു. അവരുടെ ജോലി ഇനിയും തീര്‍ന്നിട്ടില്ല, ഇനിയും മത്സരങ്ങള്‍ ജയിച്ച് കൊണ്ടിരിക്കണം. ഇപ്പോളത്തെ അവസ്ഥയില്‍ കളിയില്‍ അലം ഭാവം കാണിച്ചാല്‍ എല്ലാം തകിടം മറിയും ‘ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഇത്രയും നാള്‍ തുടര്‍ന്ന കളി ഇനിയും പുറത്തെടുക്കാനും ഗവാസ്‌കര്‍ ഹൈദരാബാദിനെ ആശംസിച്ചു. അതേസമയം ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലാണ് സണ്‍ റൈസേഴ്‌സ് വിജയം പിടിച്ചെടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരെ 118 റണ്‍സ് പ്രതിരോധിച്ച മത്സരത്തില്‍ 31 റണ്‍സിനും, കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 132 റണ്‍സ് പ്രതിരോധിച്ച മത്സരത്തില്‍ 13 റണ്‍സിനുമായിരുന്നു ഹൈദരാബാദിന്റെ വിജയങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*