യുപിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി വീഡിയോ പ്രചരിപ്പിച്ചു; ആത്മഹത്യാ ഭീഷണിയുമായി യുവതിയുടെ കുടുംബം..!!

ഉത്തര്‍പ്രദേശിലെ സമ്ദാന്‍ ജില്ലയിലെ കനൗജില്‍ യുവതിയെ രണ്ട് പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവതിയും കുടുംബവും പറയുന്നത്.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കുടുംബത്തോടെ ജീവനൊടുക്കുമെന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സഹോദരി പറഞ്ഞു. താലിബ്, സല്‍മാന്‍ എന്നീ രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഏപ്രില്‍ 24നായിരുന്നു സംഭവം. പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് യുവതി ആദ്യം വീട്ടുകാരോട് പറഞ്ഞില്ല.

എന്നാല്‍ പ്രതികള്‍ ബലാത്സംഗ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*