തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി; വെടിക്കെട്ട് നാളെ പുലര്‍ച്ചെ…

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് അനുമതി നല്‍കി റവന്യൂ, എക്‌സ്‌പ്ലോസീവ് വകുപ്പുകള്‍. പതിവ് പോലെ വെടിക്കെട്ടുകള്‍ നടത്താമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരുതവണ കൂടി പരിശോധിക്കും. വെടിക്കെട്ട് നാളെ പുലര്‍ച്ചെ 3 മണിക്ക് നടക്കും.

അതേസമയം, പൂരം എഴുന്നള്ളിപ്പില്‍ നിന്ന് രണ്ട് ആനകളെ പുറത്താക്കി. ഒരു ആനക്ക് കാഴ്ച ശക്തി കുറവാണെന്നും, മറ്റൊരാനക്ക് ചിപ്പ് റീഡ് ചെയ്യാന്‍ കഴിവില്ലെന്ന് കണ്ടുമാണ് ഒഴിവാക്കിയത്.  ഇന്‍ഷൂറന്‍സില്ലാത്ത ആനകളെ പരിശോധനയില്‍ നിന്നൊഴിവാക്കി.  വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി വിഭാഗത്തിനേറെയും നേതൃത്വത്തില്‍ നടന്ന പഠിശോധനയില്‍ ചിപ്പ് റീഡര്‍ ഉപയോഗിച്ച് ആനയുടെ തിരിച്ചറിയല്‍ പരിശോധന നടന്നു.  ആനക്ക് മദപ്പാട് ഉണ്ടോ, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടോ, അനുസരണ കേടുണ്ടോ തുടങ്ങിയവ ഘടകങ്ങളാണ് പരിശോധനയില്‍ പ്രധാനമായും പരിഗണിച്ചത്.

പ്രധാന പൂരങ്ങള്‍ക്കുളള 30 ആനകള്‍ ഉള്‍പ്പെടെ 90 ഓളം ആനകളെയാണ് പരിശോധിച്ചത്. തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി ചന്ദ്രശേഖരനുംപാറമേക്കാവിനു വേണ്ടി പാറമേക്കാവ് പദ്മനാഭനും പൂരത്തില്‍ തിടമ്പേറ്റും. ഈ ആനകളുടെ പരിശോധന നേരത്തെ പൂര്‍ത്തീകരിച്ചു. ചൂടിനെ പ്രതിരോധിക്കുന്നതിനായി വെള്ളം, പട്ട, തണ്ണി മത്തന്‍ തുടങ്ങി ഭക്ഷണങ്ങള്‍ ആണ് ആനകള്‍ക്കായി സജീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി മയക്കുവെടി വിദഗ്ധരും പൂര പറമ്പില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. പകല്‍ പൂരം കഴിയുന്നത് വരെ വെറ്റിനറി ഡോക്ടര്‍മാരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും സേവനവും പൂരപ്പറമ്പില്‍ ലഭ്യമാണ്. പരിശോധന പൂര്‍ത്തീകരിച്ച ആനകള്‍ക്ക് ചങ്ങലക്ക് മേല്‍ ഫിറ്റ്‌നസ് ടാഗും ഉണ്ടാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*