ട്രിപ്പിള്‍ എക്‌സില്‍ ദീപിക തന്നെ നായിക; വെളിപ്പെടുത്തലുമായി സംവിധായകന്‍…

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍സ് ഓഫ് ക്‌സാണ്ടര്‍ കേജ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ദീപികയ്‌ക്കൊപ്പം ലുങ്കി ഡാന്‍സ് കളിച്ച നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ ഭാഗം ഒരുങ്ങുകയാണ്. ട്രിപ്പിള്‍ എക്‌സ് 4 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്‍ വിന്‍ ഡീസല്‍ തന്നെയാണ്. നായികയെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സിനിമയില്‍ ദീപികയെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഡിജെ കറുസോ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സംവിധായകന്‍ പറഞ്ഞു.

മിലിട്ടറി ഉപഗ്രഹങ്ങളെ നിയന്ത്രിച്ച് സ്‌ഫോടനങ്ങള്‍ ഉണ്ടാക്കുന്ന യന്ത്രം തീവ്രവാദികളുടെ കയ്യില്‍നിന്ന് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നിയോഗിക്കപ്പെടുന്ന നായകനും വിഭിന്ന കഴിവുകളുള്ള കൂട്ടാളികളും നടത്തുന്ന യാത്രകളും, നേരിടേണ്ടി വരുന്ന പോരാട്ടങ്ങളുമായിരുന്നു ട്രിപ്പിള്‍ എക്‌സ് ത്രീയില്‍ കാണിച്ചിരുന്നത്.

ടോണി ജാ, ഡോണി എന്‍, സാമുവല്‍ ജാക്‌സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.

Deepveer@Deepveer20

@Deejaycar dear sir their are various news reports about
xxx4 starting in Dec but no-one is confirming
that @deepikapadukone in it or not so it’s a
humble request will you please confirm?

D.j. Caruso

@Deejaycar

I have every intention to have @deepikapadukone in the film. We are finishing new script and I will be reaching out very soon!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*