ട്രെയിനില്‍ നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി..!!

ട്രെയിനില്‍ നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കടവത്തുശേരി റോസ്‌മേരി നീന(30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ കുമ്പളം ഫിഷ് ലാന്‍ഡ് സെന്ററിന് സമീപം കായലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി അരൂര്‍-കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*