ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ കൊല്ലപ്പെട്ടു; അപകടത്തിന് ഇടയാക്കിയത്…..!

ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ അലിമിനേതി മാധവ റെഡ്ഡി പദ്ധതി പ്രദേശത്താണ് അപകടം.

കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. കൃഷിയിടത്തിലേക്ക് ജോലിക്കാരെ കൊണ്ടുപോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. രമാവത് സോന, രമാവത് ജീജ, ജോര്‍ക്കല ദ്വാലി, രമാവത് കേലി, ബനാവത് ബേരി,രമാവത് കന്‍സാലി,രമാവത് ഭാരതി, രമാവത് എന്നിവരാണ് മരിച്ചത്.

അപകടം നടക്കുമ്പോള്‍ മുപ്പതോളം സ്ത്രീകള്‍ വണ്ടിയിലുണ്ടായിരുന്നു.
ഇതില്‍ ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വാഡിപാട്‌ല ഗ്രാമത്തിലുള്ള കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്.  അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡ്രൈവര്‍ മൊബൈലില്‍ സംസാരിച്ച് കൊണ്ട് വണ്ടി ഓടിക്കുകയായിരുന്നുവെന്നും പെട്ടെന്ന് ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*