ഹർത്താലിൽ പങ്കെടുക്കില്ല; സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും..!

ഏപ്രിൽ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
അന്നേദിവസം കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുടമകളും സർവീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

ദിവസേനയുള്ള ഡീസൽ വില വർധനവ് കാരണം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ബസുടമകൾക്ക് ഹർത്താലിന് വേണ്ടി സർവീസ് നിർത്തിവെക്കാനാവില്ല.

കഴിഞ്ഞ രണ്ടാം തിയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹർത്താൽ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷൻ പ്രസിഡന്‍റ് എംബി സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*