തീവ്രവാദികള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന സഹായം നിര്‍ത്തലാക്കണമെന്ന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ..!

ഇന്ത്യ- പാക് ഡയറക്ടര്‍ ജന. ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ചര്‍ച്ച നടത്തി. തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായം നിര്‍ത്തലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് പാകിസ്താന്‍.

ജമ്മു കശ്മീരില്‍ പാക് പ്രകോപനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിരുന്നു. അക്രമത്തില്‍ അഞ്ച് പാക് സൈനികരേയും മൂന്ന് ഭീകരരേയും വധിച്ചിരുന്നു. പൂഞ്ച്, രജൗരി മേഖലകളിലെ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികർ കൊല്ലപ്പെട്ടത്. പത്തു പേര്‍ക്കു പരുക്കേറ്റു. മൂന്ന് പാക് ബങ്കറുകളും സൈന്യം തകര്‍ത്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*