തമിഴ്‌നാടിനെ വിജയ് അപമാനിച്ചെന്ന് ആരോപണം; നടന്റെ നിരപരാധിത്വം തെളിയിച്ച് നിര്‍മ്മാതാവ്; വീഡിയോ പുറത്തുവിട്ടു..!!

കാവേരി വിഷയത്തില്‍ താരസംഘടനയായ നടികര്‍ സംഘം കഴിഞ്ഞ ദിവസം മൗന സമരം സംഘടിപ്പിച്ചിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, ധനുഷ്, വിവേക് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്തു’ എന്ന ഗാനത്തിന് വിജയ് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മുതിര്‍ന്ന താരങ്ങള്‍ എല്ലാവരും എഴുന്നേറ്റ് നിന്നിട്ടും ഇളയദളപതി അഹങ്കാരം കാണിച്ച് ഇരിക്കുകയായിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ വീഡിയോ ക്ലിപ്പ് പ്രചരിച്ചു. എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ചും വിജയ്‌യെ പിന്തുണച്ചും നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്തെത്തി.

വിജയ്‌ക്കെതിരെ കെട്ടിച്ചമച്ച വീഡിയോ ആണിതെന്നും ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗാനത്തിനൊപ്പം വിജയ് എഴുന്നേറ്റുനിന്നിരുന്നു. എല്ലാവര്‍ക്കുമൊപ്പം അദ്ദേഹം പാട്ട് പാടുകയും ചെയ്തുവെന്ന് നിര്‍മ്മാതാവ് പറഞ്ഞു. യഥാര്‍ത്ഥ ദൃശ്യവും ട്വിറ്ററിലൂടെ അദ്ദേഹം പുറത്തുവിട്ടു.

 

സമരപന്തലില്‍ ചൂട് കാരണം വീര്‍പ്പ് മുട്ടുന്ന വിജയ്ക്ക് നേരെ സഹ പ്രവര്‍ത്തകന്‍ ഫാന്‍ കൊണ്ടുവച്ചു. എന്നാല്‍ താരം അത് എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് മാത്രമായി ആനുകൂല്യങ്ങള്‍ ഒന്നും വേണ്ടെന്ന് കരുതുന്ന നല്ല മനസ്സിനുടമയായ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ആരാധകര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*