ടീം തോറ്റെങ്കിലും കൈ നിറയെ റെക്കോര്‍ഡുമായി കൊഹ്‌ലി..!!

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഐപിഎല്ലിലും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സുരേഷ് റെയ്‌നയെ മറികടന്നാണ് പുതിയ റെക്കോര്‍ഡ് കൊഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. പട്ടികയില്‍ ഇപ്പോള്‍ കൊഹ്‌ലിയാണ് ഒന്നാമത്.

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഔട്ടാകാതെ 92 റണ്‍സ് നേടിയാണ് റെയ്‌നയുടെ 4558 റണ്‍സ് എന്ന സ്‌കോര്‍ കൊഹ്‌ലി മറികടന്നത്. മത്സരത്തിന് മുമ്പ് റെയ്‌നയുടെ സ്‌കോര്‍ മറികടക്കാന്‍ കൊഹ്‌ലിക്ക് 31 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും മറ്റൊരു റെക്കോര്‍ഡ് കൂടി ബാംഗ്ലൂര്‍ നായകന്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ആദ്യമായി 5000 റണ്‍സ് എന്ന നേട്ടവും ഒരു ടീമിന് വേണ്ടി മാത്രം ഇത്രയും റണ്‍സ് എന്ന നേട്ടവുമെല്ലാം കൊഹ്‌ലി സ്വന്തമാക്കി.

ഇരു ടീമുകളുടെയും നായകന്മാര്‍ ഇന്നലത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി കരസ്ഥമാക്കി. ഇന്നലത്തെ മത്സരത്തില്‍ 46 റണ്ണിനാണ് മുംബൈ വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഉയര്‍ത്തിയ 214 റണ്ണിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ കൊഹ്‌ലിയിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ബാംഗ്ലൂര്‍ നിരയില്‍ 62 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത കൊഹ്‌ലിക്ക് പുറമേ 19 റണ്‍സെടുത്ത ഡീ കോക്കും ,16 റണ്‍സെടുത്ത മന്‍ദീപ് സിങ്ങും 11 റണ്‍സെടുത്ത വോക്‌സിനും പുറമെ ആര്‍ക്കും രണ്ടക്കം
കാണാന്‍ കഴിഞ്ഞില്ല. ബൗളിങ്ങില്‍ മുംബൈയ്ക്കായി ക്രൂണാല്‍ പാണ്ഡ്യുയും മക്ലൂഹാനും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*