സൂപ്പര്‍താരത്തെ കൈവിടാന്‍ ഒരുങ്ങി ബാഴ്‌സലോണ..!!

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രധാന ട്രാന്‍സ്ഫര്‍ ലക്ഷ്യമായ താരമാണ് സാമുവല്‍ ഉംറ്റിറ്റി. ഈ താരത്തെ ബാഴ്‌സ കൈവിടാന്‍ ഒരുങ്ങുന്നതായി വെളിപ്പെടുത്തി. 2021 വരെ ബാഴ്‌സലോണയുമായി ഉംറ്റിറ്റിക്കു കരാറുണ്ടെങ്കിലും വെറും 60 ദശലക്ഷം യൂറോയെന്ന നിസാര തുകയാണ് താരത്തിന്റെ റിലീസിങ്ങ് ക്ലോസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉംറ്റിറ്റി വില മതിക്കുന്നതിനേക്കാള്‍ കുറവാണ് താരത്തിന്റെ റിലീസിങ്ങ് തുക. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റര്‍ യുണെറ്റഡ് ഈ തുക താരത്തിന് നല്‍കുമെന്ന് നിസംശയം പറയാം. ഫ്രഞ്ച് പ്രതിരോധ താരവുമായി കരാര്‍ പുതുക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ നടന്നില്ലെന്ന സൂചനയാണ് ഇപ്പോഴത്തെ ബാഴ്‌സയുടെ പ്രസ്താവനയില്‍ നിന്നും ലഭിക്കുന്നത്.

ബാഴ്‌സയുമായി കരാര്‍ പുതുക്കാന്‍ കനത്ത വേതന വര്‍ധനവാണ് ഉംറ്റിറ്റി ആവശ്യപ്പെട്ടതെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സയുടെ വേതന വ്യവസ്ഥകളില്‍ നിന്നും അതിന്റെ ഘടനയില്‍ നിന്നും വ്യതിചലിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് പ്രസിഡന്റ് ബര്‍ട്ടമൂ പറഞ്ഞത്. ഉംറ്റിറ്റി ബാഴ്‌സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണെന്നും കരാര്‍ പുതുക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും ബര്‍ട്ടമൂ വെളിപ്പെടുത്തി. എന്നാല്‍ താരങ്ങളുടെ വേതന വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയാല്‍ ക്ലബിന്റെ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വളരെയധികം ആലോചിക്കേണ്ടതുണ്ടെന്നും ബര്‍ട്ടമൂ പറഞ്ഞു.

ഉംറ്റിറ്റിയെ പോലൊരു താരത്തെ നഷ്ടപ്പെടുത്തിയാല്‍ അത് ബാഴ്‌സക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബാഴ്‌സ പ്രതിരോധത്തിലെ ഏറ്റവും കരുത്തനായ താരമാണിപ്പോള്‍ ഉംറ്റിറ്റി. 2016ലാണ് 25 ദശലക്ഷം യൂറോക്ക് ഉംറ്റിറ്റി ലിയോണില്‍ നിന്നും ബാഴ്‌സയിലെത്തിയത്. 81 മത്സരങ്ങള്‍ ബാഴ്‌സക്കു വേണ്ടി കളിച്ച താരം ഇറങ്ങിയ ലാലിഗ മത്സരങ്ങളില്‍ ഒരൊറ്റ തവണ മാത്രമേ ബാഴ്‌സലോണ തോറ്റിട്ടുള്ളു. ഈ സീസണിലും ലീഗിലെ ബാഴ്‌സയുടെ അപരാജിത കുതിപ്പിനു പിന്നില്‍ ഉംറ്റിറ്റിയുടെ പ്രകടനം നിര്‍ണായകമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*