സൂപ്പര്‍ കപ്പിന്റെ സമ്മാനത്തുക കുറഞ്ഞുപോയി; വിമര്‍ശനവുമായി ബംഗളൂരു എഫ്‌സി…!!

സൂപ്പര്‍ കപ്പിന്റെ സമ്മാനത്തുകയ്‌ക്കെതിരെ ബംഗളൂരു എഫ്‌സി രംഗത്ത്. സമ്മാനത്തുക വളരെ കുറഞ്ഞുപോയെന്നും ഇത്രയും ടീമുകള്‍ കളിക്കുന്ന വലിയ ടൂര്‍ണമെന്റാകുമ്പോള്‍ അതിനൊത്ത തുക കൊടുക്കേണ്ടതാണെന്നും ബംഗളൂരു എഫ്‌സി സിഇഒ പാര്‍ത്ത് ജിന്‍ഡാല്‍ പറഞ്ഞു.

ഐഎസ്എലിന്റെയും ഐ ലീഗിന്റെയും സമ്മാന തുക വെച്ച് സൂപ്പര്‍ കപ്പിന്റെ സമ്മാന തുക തീരെ കുറവാണ്. അതുകൊണ്ടുതന്നെ പല ഐഎസ്എല്‍ ടീമുകളും തങ്ങളുടെ മികച്ച കളിക്കാരെ സൂപ്പര്‍ കപ്പില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതിനുകാരണം ഐഎസ്എലും ഐ ലീഗും അവസാനിച്ചിട്ട് നടക്കുന്ന ടൂര്‍ണമെന്റ് ആയതിനാല്‍ തങ്ങളുടെ ഐക്കണ്‍ താരങ്ങളെ വീണ്ടും അധിക പണം നല്‍കി വിദേശത്തുനിന്ന് കൊണ്ടുവരണം. അതുകൊണ്ടുതന്നെ പല ഐഎസ്എല്‍ ക്ലബ്ബുകളും തങ്ങളുടെ റിസര്‍വ്വ് താരങ്ങളെയാണ് സൂപ്പര്‍ കപ്പിന് കളത്തിലിറക്കുന്നത്. ഈ കാര്യങ്ങളെല്ലാം നേരത്തെ തന്നെ പല ടീമുകളും ചൂണ്ടിക്കാണിച്ചിരുന്നു.

അതുപോലെ സൂപ്പര്‍ കപ്പിലെ വിജയികള്‍ക്ക് മറ്റ് വന്‍ കര ചാമ്പ്യന്‍ഷിപ്പിലേക്ക് കളിക്കാന്‍ യോഗ്യതയും കൂടി നല്‍കണമെന്ന് ബെംഗളൂരു എഫ്‌സി സി.ഇ.ഒ പാര്‍ത്ത് ജിന്‍ഡാല്‍ അറിയിച്ചു. ജിന്‍ഡാല്‍ മുന്നോട്ടുവച്ച ഈ ആവശ്യങ്ങള്‍ വളരെ ഗൗരവത്തോടെ തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച ചെയ്യുമെന്നതില്‍ സംശയംവേണ്ട.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*