സൗദി മുഖഛായ മാറ്റിക്കുറിക്കാനുള്ള നിര്‍ണ്ണായക പദ്ധതിക്കായി 61 % വനിതകള്‍ തയ്യാര്‍..!!

61 ശതമാനം സൗദിവനിതകള്‍ നിരത്തുകളില്‍ ഡ്രൈവിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി സര്‍വ്വേ ഫലം. ജൂണ്‍ മാസം മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്.

വിലക്ക് നീങ്ങുന്നതോടെ, നിലവിലെ കണക്കനുസരിച്ച് 61 ശതമാനം സ്ത്രീകള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. റിയാദില്‍ സുരക്ഷിത ഡ്രൈവിങ് എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അവതരിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

എന്നാല്‍ 9 ശതമാനം സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും സര്‍വ്വേ പറയുന്നു. തങ്ങള്‍ക്ക് വാഹനമോടിച്ച് ജോലി സ്ഥലത്തെത്തണമെന്ന് 48 ശതമാനം സ്ത്രീകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വാഹനവുമായി നിരത്തിലിറങ്ങണമെന്ന് 18 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നു. റോഡില്‍ വാഹനമോടിക്കുന്നതില്‍ ഭയമുണ്ടെന്ന് 41 ശതമാനം സ്ത്രീകള്‍ വ്യക്തമാക്കുമ്പോള്‍, തങ്ങള്‍ സ്വകാര്യ ഡ്രൈവര്‍മാരെ ആശ്രയിക്കുമെന്ന് 27 ശതമാനം പേരും അഭിപ്രായപ്പെട്ടു.

50 ശതമാനം സ്ത്രീകള്‍ക്കും സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച് ചില ബോധ്യങ്ങളുണ്ടെന്ന് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. വനിതകള്‍ക്കും ഡ്രൈവിങ്ങിനുള്ള അനുമതി ലഭ്യമാക്കിയത് ഏറ്റവും ഉചിതമായ സമയത്താണെന്ന് തൊഴില്‍-സാമൂഹ്യ വികസന വകുപ്പ് ഉപമന്ത്രി ടമാഡര്‍ അല്‍ റമ്മ അഭിപ്രായപ്പെട്ടു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ശ്രദ്ധേയ മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായ പൊളിച്ചെഴുത്താണ് എംബിഎസ് സാക്ഷാത്കരിക്കുന്നത്.

വനിതകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്,കൂടാതെ വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, അറബ് ഫാഷന്‍ വീക്ക് എന്നിവയുള്‍പ്പെടെ വിപ്ലവകരമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*