സിറിയയിലെ രാസായുധ പ്രയോഗം: നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ഇന്ത്യ..!!

സിറിയയില്‍ അമേരിക്ക-ബ്രിട്ടന്‍-ഫ്രാന്‍സ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. ബഷര്‍ അല്‍ അസദ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ‘രാസായുധ ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അത് ദുഖകരമായ കാര്യമാണ്. സംഭവത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം രാസായുധ നിരോധന സംഘടന നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’, വിദേശകാര്യ മന്ത്രാലയത്തെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചര്‍ച്ചയിലൂടെയും സൗഹാര്‍ദ്ദപരമായും പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വെളളിയാഴ്ച്ചയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ ദമാസ്‌കസ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയത്. 60 പേര്‍ കൊല്ലപ്പെട്ട റഷ്യയുടെ രാസായുധ ആക്രമണത്തെ അപലപിച്ച് കൊണ്ടായിരുന്നു അമേരിക്കയുടെ നടപടി. സിറിയയില്‍ യുഎസിനൊപ്പം വ്യോമാക്രമണം നടത്തിയ ബ്രിട്ടനും ഫ്രാന്‍സിനും ഡൊണള്‍ഡ് ട്രംപ് ഇന്ന് നന്ദി പറഞ്ഞിരുന്നു. വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

സിറിയയുടെ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നടത്തിയത്. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ക്കുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*