റൊണാള്‍ഡോയ്ക്ക് അര്‍ജന്റീനയുമായുള്ള ബന്ധം; തുറന്നുപറഞ്ഞ് താരം..!!

പോര്‍ച്ചുഗീസും അര്‍ജന്റീനയും ആരാധകര്‍ക്ക് ആവേശമാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഈ ടീമുകളിലായതിനാലാകാം ആരാധകര്‍ ഈ ടീമുകളെയും ഇത്രയും ഇഷ്ടപ്പെടുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയ്ക്ക് അര്‍ജന്റീന ഇഷ്ടമാണോ. ലോകകപ്പ് അടുത്ത നില്‍ക്കുന്ന ഈ സമയമാണ് ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഉചിതം. തന്റെ മുഖ്യ എതിരാളിയായ ലയണല്‍ മെസിയുടെ അര്‍ജന്റീനയോട് എന്തെങ്കിലും താല്‍പര്യമുണ്ടാകുമോ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ. അര്‍ജന്റീന തനിക്ക് ഇഷ്ടമാണെന്നാണ് ഇന്റസ്റ്റാഗ്രാം വീഡിയോയിലൂടെ താരം പറഞ്ഞത്.

കൂട്ടുകാരിയും തന്റെ ഇളയ കുഞ്ഞിന്റെ അമ്മയുമായ ജോര്‍ജിന റോഡ്രിഗ്വസിനും മകനുമൊപ്പമുള്ള വീഡിയോയിലാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പലര്‍ക്കും അറിയില്ല ജോര്‍ജീന അര്‍ജന്റീനക്കാരിയാണെന്ന്. അവള്‍ പകുതി അര്‍ജന്റൈനും പകുതി സ്പാനിഷുമാണ്. അതുകൊണ്ട് എനിക്ക് അര്‍ജന്റീനയെ ഇഷ്ടമാണ്, റൊണാള്‍ഡോ വീഡിയോയില്‍ പറയുന്നു. പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അര്‍ജന്റീനയെ ഇഷ്ടമല്ലെന്നാണ്, എന്നാല്‍ എനിക്ക് അര്‍ജന്റീനയെ ഒരുപാടിഷ്ടമാണെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

മാധ്യമങ്ങളോട് അധികം സംസാരിക്കാറില്ലാത്ത ജോര്‍ജിന അടുത്തിടെയാണ് തന്റെ അര്‍ജന്റൈന്‍ ബന്ധം തുറന്നുപറഞ്ഞത്. ഒരു സ്വകാര്യമാധ്യമത്തിനോടാണ് തന്റെ പിതാവ് അര്‍ജന്റീനയിലാണ് ജനിച്ചതെന്ന് ജോര്‍ജീന പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*