Breaking News

റയലിന് കനത്ത തിരിച്ചടി; സമനിലയില്‍ കുരുക്കി അത്‌ലറ്റിക്കോ ബില്‍ബാവോ..!!

റയല്‍മാഡ്രിഡിന് കനത്ത തിരിച്ചടി നല്‍കി അത്‌ലറ്റിക്കോ ബില്‍ബാവോ. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കിയാണ് അത്‌ലറ്റിക്കോ തിരിച്ചടി നല്‍കിയത്. ബര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ 1-1ന് സമനിലയില്‍ കുരുങ്ങുകയായിരുന്നു റയല്‍. ഈ സമനിലയോടെ വിലപ്പെട്ട രണ്ട് പോയിന്റാണ് റയലിന് നഷ്ടമായത്.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ സമനിലഗോള്‍ സ്വന്തമാക്കിയത്. 87ാം മിനിട്ടിലാണ് റൊണാള്‍ഡോ റയലിന്റെ രക്ഷകനായത്. 12 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടി സ്വന്തം റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് റൊണോ.

അതേസമയം മത്സരത്തില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ പോയതാണ് റയലിന് തിരിച്ചടി നല്‍കിയത്. ഇതിനിടയില്‍ സെര്‍ജി റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. ലാലിഗയില്‍ മൂന്നാംസ്ഥാനത്ത് തന്നെ തുടരുകയാണ് റയല്‍. 33 മത്സരങ്ങളില്‍ 68 പോയന്റാണ് മാഡ്രിഡിനുള്ളത്. 83പോയന്റുമായി ബാഴ്‌സലോണയാണ് ഒന്നാമത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*