റയലിനെ സഹായിച്ച റഫറിക്കെതിരെ രൂക്ഷവിമർശനവുമായി യുവന്റസ് താരം..!!

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ റയലിന് റഫറി അനുവദിച്ച പെനാല്‍ട്ടിയെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. റഫറിയുമായി വാക്കേറ്റം നടത്തിയതിന് ഗോള്‍കീപ്പര്‍ ബഫണിന് ചുവപ്പുകാര്‍ഡ് നല്‍കിയതിനെതിരെയും യുവന്റസ് പ്രതിഷേധിച്ചു. ഏറ്റവുമൊടുവില്‍ റഫറിക്കെതിരെ കടുത്ത വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസ് ഇതിഹാസ താരം സ്റ്റെഫാനോ ടാകോണി.

ഞാനായിരുന്നു ബഫണിന്റെ സ്ഥാനത്തെങ്കില്‍ റഫറിയുടെ മുഖത്തടിക്കുമായിരുന്നെന്നാണ് ടാകോണി പറഞ്ഞത്. യുവന്റസിന് വേണ്ടി 200ലധികം മത്സരങ്ങള്‍ കളിച്ച താരമാണ് ടാകോണി. അത്തരമൊരു സന്ദര്‍ഭത്തില്‍ റഫറി ഒരിക്കലും അങ്ങനൊരു പെനാല്‍ട്ടി നല്‍കാന്‍ പാടില്ലായിരുന്നുവെന്നും മനസികമായി എല്ലാവരും ടെന്‍ഷനില്‍ നില്‍ക്കുന്നതിന്റെ പരിഗണന റഫറി നല്‍കേണ്ടിയിരുന്നതാണെന്നും ടാകോണി വാദിച്ചു. ഒരു ഇതിഹാസ താരത്തിന്റെ അവസാന മത്സരം ഈ തരത്തില്‍ നശിപ്പിച്ചതിനെതിരെയും യുവന്റസിന്റെ മുന്‍ താരം വിമര്‍ശനം നടത്തി.

ബഫണിന് ചുവപ്പുകാര്‍ഡ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റഫറിയെ കയ്യേറ്റം ചെയ്തതിനാണ് ചുവപ്പു നല്‍കിയതെന്നാണ് വിശദീകരണമെങ്കിലും റഫറിയെ തള്ളുന്നത് യുവന്റസ് താരമായ ഡഗ്ലസ് കോസ്റ്റയാണെന്ന് പിന്നീടു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 117 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ യുവന്റസിനു വേണ്ടി ഗോള്‍ വല കാത്ത ബഫണിനു ടൂര്‍ണമെന്റില്‍ ലഭിച്ച ആദ്യത്ത ചുവപ്പു കാര്‍ഡായിരുന്നു റയല്‍ മാഡ്രിഡിനെതിരെ എന്നതും ശ്രദ്ധേയമാണ്.

ആദ്യ പാദത്തില്‍ യുവന്റസിന്റെ മൈതാനത്ത് മൂന്നു ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിനെതിരെ രണ്ടാം പാദത്തില്‍ ഐതിഹാസികമായ തിരിച്ചു വരവ് യുവന്റസ് നടത്തിയെങ്കിലും അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ റയല്‍ രക്ഷപ്പെടുകയായിരുന്നു. കിക്കെടുത്ത റൊണാള്‍ഡോ ലക്ഷ്യം കണ്ടതോടെ റയല്‍ സെമിയിലേക്ക് മുന്നേറി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*