രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ല: അമിത് ഷാ..!!

കര്‍ണാടകയിലെ ശിവയോഗി മന്ദിരം സന്ദര്‍ശിച്ച് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും താന്‍ ഇവിടെ എത്തിയത് രാഷ്ട്രീയക്കാരനായല്ല, അനുഗ്രഹത്തിനായിട്ടാണെന്നും അമിത് ഷാ പറഞ്ഞു.

വീരശൈവ ലിംഗായത്ത് സമുദായങ്ങളുടെ വിഭജനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ടിലെത്തിയ അദ്ദേഹം 100 വീരശൈവ മഹര്‍ഷിമാരുമായി കൂടിക്കാഴ്ച നടത്തി.

നേരത്തെ ലിംഗായത്തുകള്‍ക്ക് മത പദവി നല്‍കാനുള്ള അന്തിമ തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*