പ്രമേഹ രോഗികള്‍ പാദങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്…

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.

പ്രമേഹരോഗികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഡയബറ്റിക് ഫൂട്ട്. പാദങ്ങളിൽ ഉണ്ടാകുന്ന മുറിവുകളും മറ്റും വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ ഒടുവിൽ കാൽ മുറിച്ചുമാറ്റുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. പ്രമേഹരോഗികളുടെ പാദസംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്. 

1. എല്ലാ ദിവസവും പാദങ്ങളുടെ പരിചരണം നിര്‍ബന്ധമാണ്. ഓരോ ദിവസത്തെയും നിരീക്ഷണം നിങ്ങളുടെ പാദങ്ങളിൽ ചെറിയ മുറിവുകൾ പോലും ഉണ്ടായാൽ കണ്ടെത്താൻ സഹായിക്കും.

2. എല്ലായ്പ്പോഴും ചെരിപ്പുകൾ ഉപയോഗിച്ച് മാത്രം നടക്കുക. വീട്ടിനകത്തും പുറത്തും ധരിക്കാനായി പ്രത്യേകം ചെരിപ്പുകൾ കരുതുക. മറ്റുള്ളവരുടെ ചെരിപ്പ് മാറി ഉപയോഗിക്കരുത്. ഡയബറ്റിക് ചെരുപ്പുകൾ തിരഞ്ഞെടുത്തുവാങ്ങുക. 

3. അമിതമായ ചൂടുള്ള വെള്ളത്തിൽ കാൽ കഴുകരുത്. ഇളം ചൂടുവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് പാദങ്ങൾ കഴുകി അണുവിമുക്തമാക്കാം.

4. പാദങ്ങളിൽ ഈർപ്പം നിലനിർത്തരുത്. നനഞ്ഞ പാദങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*