പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു… ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ആര്യ!!

റിയാലിറ്റി ഷോകൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കാറുണ്ട്. റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആര്യയുടെ നീക്കം.

ആര്യയുടെ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും ആര്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. റിയാലിറ്റി ഷോയ്ക്കൊടുവിൽ വിജയിയെ പ്രഖ്യാപിക്കാനുള്ള സമയം എത്തുകയും ചെയ്തു. എന്നാൽ ആര്യയുടെ പ്രതികരണം എല്ലാവരേയും ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.

ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിച്ചത്. എന്നാല്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ആര്യ വേദിയില്‍ വെളിപ്പെടുത്തി. ഇപ്പോഴത്തേക്ക് എനിക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയില്ല. ഒരാളെ തെരഞ്ഞെടുത്ത് മറ്റ് രണ്ട് പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തേയും വിഷമത്തിലാക്കാന്‍ എനിക്ക് കഴിയില്ല.

വിവാഹ വേദിയ്ക്ക് സമാനമായി നവവധുവിനെ പോലെയാണ് പെൺകുട്ടികൾ എത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ രണ്ടു പെൺകുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നൽ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താൽപര്യമില്ലെന്ന് താരം പറഞ്ഞു. അതിനു കുറച്ചു ദിവസത്തെ സമയം വേണമെന്നും സാധരണ ഗതിയിൽ താൻ ആ തീരുമാനം അറിയിക്കുമെന്നും ആര്യ വ്യക്തമാക്കി.

ആദ്യം ആര്യയുടെ വധുവായി കുംഭകോണം സ്വദേശി അബർനദിയുടെ പേരാണ് ഉയർന്ന് കേട്ടിരുന്നത്. എന്നാൽ ഇവർ പുറത്തു പോയതോടെ കാസർഗോട് സ്വദേശി അഗതയുടെ പേരാണ് ആര്യയുടെ പേരിനോടൊപ്പം കേൾക്കുന്നത്.

രണ്ടു മലയാളി പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന പേരാണ് അവസാന റൗണ്ടിൽ എത്തി നിൽക്കുന്നത്. ശ്രീലങ്കൻ സ്വദേശി സൂസന്ന, പലക്കാട് സ്വദേശി സീതലക്ഷ്മി, കാസർഗോഡ് സ്വദേശി അഗത എന്നിവരാണ്. ഇതിൽ സൂസന്ന വിവാഹിതയും ഒരു കൂട്ടിയുടെ മാതാവുമാണ്. ആര്യയുടെ ഈ തീരുമാനം അപര്‍ണതിയെ സന്തോഷത്തിലാക്കി.

എന്താടാ, നിനക്ക് വിവാഹമൊന്നും വേണ്ടെ? ബ്രഹ്മചാരിയായി ഇരിക്കാനാണോ നിന്റെ തീരുമാനം. നിന്റെ ഈ തീരുമാനം എനിക്ക് ഒരു ചാന്‍സ് കൂടി കിട്ടുമെന്ന സൂചനയാണ്. ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് അപര്‍ണതി പറഞ്ഞു.

കഴിഞ്ഞ ദിവസം അപര്‍ണതിയുടെ സഹോദരി പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ തന്നെ പരിപാടിയെക്കുറിച്ച് ഏകദേശ ധാരണ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. ആര്യയുടെ ഹൃദയം കവര്‍ന്നത് അപര്‍ണതിയാണെന്നും മറ്റ് മത്സരാര്‍ത്ഥികളെ ആര്യയ്ക്ക് ഇഷ്ടമല്ലെന്നും അവരെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അപര്‍ണതിയുടെ സഹോദരി കുറിച്ചിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*