പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ പീഡിപ്പിച്ച പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍…

സ്വന്തം പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. പതിനേഴ് വയസും പതിമൂന്ന് വയസും പ്രായമുള്ള മക്കളെയാണ് 42കാരനായ ഫാഷന്‍ ഡിസൈനര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഭയംകൊണ്ടാണ് പീഡന വിവരം ആരോടും പറയാതിരുന്നതെന്ന് 17 വയസുള്ള മകള്‍ മൊഴി നല്‍കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് തുടങ്ങിയത്.

 

ആരോടെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും പഠനചെലവ് വഹിക്കില്ലെന്നും പിതാവ് പറഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ഇളയ കുട്ടിയെ പീഡിപ്പിക്കുന്നത്.

 

സഹോദരിമാര്‍ ടി.വി കാണുമ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൂത്ത കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരേയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

 

അതേസമയം നടന്ന സംഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മൂത്ത പെണ്‍കുട്ടി അമ്മയോട് തുറന്നുപറഞ്ഞതോടെയാണ് ഇയാള്‍ കുടുങ്ങിയത്. അമ്മ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*