Breaking News

പരിശീലനത്തിന് പങ്കെടുക്കാതെ ധോണി; ചെന്നൈ ആരാധകര്‍ നിരാശയില്‍..!!

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുംതൂണാണ് നായകന്‍ മഹേന്ദ്രസിംഗ് ധോണി. കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന അവസാന മത്സരത്തിനിടെ കടുത്ത പുറംവേദനയിലായിരുന്നു ധോണി കിടിലന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും 79 റണ്‍സെടുത്ത ധോണിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് നിരവധി പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുകയാണ് താരം.

കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലന സെഷനില്‍ ധോണി പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ ധോണി കളിക്കുമോയെന്ന കാര്യവും സംശയത്തിലാകുകയാണ്.

ടീമിന്റെ പുതിയ ഹോം ഗ്രൗണ്ടായ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ ധോണി പങ്കെടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ പരിക്ക് കാരണമാണോ താരം പരിശീലനത്തിനിറങ്ങാതിരുന്നത് എന്ന് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിന് ശേഷം തന്റെ പരിക്കിനെക്കുറിച്ച് വേവലാതികള്‍ വേണ്ടെന്നും, അടുത്ത മത്സരത്തില്‍ കളിക്കാന്‍ താനുണ്ടാകുമെന്നും ധോണി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണിക്ക് കളിക്കാനാവാതെ വന്നാല്‍ കനത്ത തിരിച്ചടിയാകും ചെന്നൈയ്ക്ക്.

അതേസമയം ടീമിനും ആരാധകര്‍ക്കും അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതാണ് സൂപ്പര്‍ താരം സുരേഷ് റെയ്‌ന പരിക്കില്‍ നിന്ന് മുക്തനായി പരിശീലനത്തിന് എത്തിയെന്ന വാര്‍ത്ത. കാല്‍ വണ്ണയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ചെന്നൈയുടെ കഴിഞ്ഞ മത്സരം റെയ്‌നയ്ക്ക് നഷ്ടമായിരുന്നു. ഇന്നലെ പൂനെയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന സെഷനിലെ സജീവ സാന്നിധ്യമായിരുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായ താരം രാജസ്ഥാന്‍ റോയല്‍സിനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ ആദ്യ ഇലവനിലെത്തും എന്നാണ് ചെന്നൈ മാനേജ്‌മെന്റ് നല്‍കുന്ന സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*