പരസ്പരം കത്തുകളും കവിതകളും എഴുതി കൈമാറുന്ന മമ്മൂട്ടിയും മോഹൻലാലും, ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

കേരളത്തിലെ സിനിമാ പ്രേമികളുടെ മനസിൽ കിരീടം വയ്ക്കാത്ത രണ്ട് രാജാക്കന്മാർ ഉണ്ട്. രണ്ട് താരരാജാക്കന്മാർ. ഫാൻസ് അസോസിയേഷൻസ് ഏത്ര തല്ലുകൂടിയാലും ഇല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിൽ ഒരു മാറ്റവുമില്ല.

ഇതിനെയാണ്‌ മാറ്റം എന്ന്‌ പറയുന്നത്‌, വിവാഹമോചനത്തിനു ശേഷം ഈ മലയാളി നടി ഇപ്പോൾ സൂപ്പർതാരമായി!

മറ്റ് സിനിമാ ഇന്റസ്ട്രിയിലുള്ളവർക്കും മാതൃകയാണ് നമ്മുടെ സൂപ്പർസ്റ്റാർസ് എന്ന് അഭിമാനത്തോടെ മലയാളികൾക്ക് പറയാൻ കഴിയുന്നൊരു അപൂർവ്വ സൗഹൃദം ഇവർക്കിടയിൽ ഉണ്ട്. മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഏകദേശം 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും അപ്പൊഴൊക്കെ ആരാധകർക്ക് അതൊരു ആവേശമായിരുന്നു.

മോഹൻലാലാണോ മമ്മൂട്ടിയാണോ മികച്ചതെന്ന് ചോദിച്ചാൽ ആരാധകർ കുടുങ്ങിപ്പോകും. ഇതെചൊല്ലി നിരവധി തർക്കങ്ങളും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. മോഹൻലാൽ ആരാധകർ മോഹൻലാലിനെയും മമ്മൂട്ടി ആരാധകർ മമ്മൂട്ടിയെയുമാണ് പിന്തുണയ്ക്കാറുമുള്ളത്‌. ആരാധകർ തമ്മിൽ പല തർക്കങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇവർക്കിടയിലെ സഹൃദത്തിന്റെ അളവിൽ ഒരു തരിപോലും മാറ്റം വർഷങ്ങൾ പിന്നിട്ടിട്ട് പോലും ഉണ്ടായിട്ടില്ല.

ഇരുവരും ഒന്നിച്ച് അഭിനയിച്ചാൽ മാത്രമല്ല, ഒന്നിച്ച് നിന്നാൽ തന്നെ അതൊരു സന്തോഷമാണ് മലയാള മനസ്സുകൾക്ക്. മലയാള സിനിമാലോകത്തേക്ക് ഏതാണ്ട് ഒരേകാലയളവിൽ എത്തിയ ഇവർക്ക് ഈ അപൂർവ സൗഹൃദം തുടങ്ങിയ നാളുകളിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്.

കത്തുകളും കവിതകളും എഴുതി ഒരേ മുറിയിൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ആ കാലം തൊട്ടുള്ള ആ സൗഹൃദത്തിന്റെ കഥ പറയുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*