ഓരോരുത്തരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം എച്ച്‌ഐവി ബാധിതന്‍ അവര്‍ക്ക് സന്ദേശമയച്ചത് ഇങ്ങനെ..!!

നിങ്ങള്‍ക്കും എയ്ഡ്‌സ് പകര്‍ന്നിട്ടുണ്ടാകും. താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ക്കെല്ലാം ഡാരില്‍ റോവ് എന്ന എച്ച് ഐവി ബാധിതന്‍ സന്ദേശമയച്ചു.

നിങ്ങള്‍ക്ക് പനിച്ചേക്കാം. എനിക്ക് എച്ച് ഐവിയുണ്ട് ഇങ്ങനെയായിരുന്നു ബ്രിട്ടീഷ് യുവാവ് ഒരാള്‍ക്കയച്ച സന്ദേശം. ഞാന്‍ കോണ്ടം കീറിയിരുന്നു. ഞാന്‍ നിങ്ങളിലെത്തിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് അയാള്‍ ഇങ്ങനെയും അയച്ചു.

ഒടുവില്‍, ബോധപൂര്‍വ്വം എയ്ഡ്‌സ് പരത്തിയ കുറ്റത്തിന് ഡാരില്‍ റോവിനെ ജീവപര്യന്തം തടവിന് ബ്രീട്ടീഷ് കോടതി ബുധനാഴ്ച ശിക്ഷിച്ചു. അഞ്ച് പുരുഷന്‍മാര്‍ക്കാണ് ഇയാള്‍ ബോധപൂര്‍വ്വം എയ്ഡ്‌സ് പരത്തിയത്.

ഹെയര്‍ ഡ്രസ്സറായിരുന്നു 26 കാരനായ ഡാരില്‍. ഇയാളുടെ മാതാപിതാക്കള്‍ എയ്ഡ്‌സിനെ തുടര്‍ന്നാണ് മരിച്ചത്. താന്‍ എയ്ഡ്‌സ് ബാധിതനാണെന്ന് ഇയാള്‍ തിരിച്ചറിയുന്നത് 2015 ലും.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ആളുകള്‍ വിസമ്മതിച്ചാല്‍ ഇയാള്‍ കോണ്ടത്തിന്റെ അറ്റത്ത് മുറിവുണ്ടാക്കിയ ശേഷമാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. ഇത്തരത്തിലാണ് ഇയാള്‍ ലൈംഗിക പങ്കാളികള്‍ക്ക് എയ്ഡ്‌സ് നല്‍കിയത്.

 

നിര്‍വികാരനായാണ് ഇയാള്‍ കോടതിയില്‍ ശിക്ഷാവിധി കേട്ടിരുന്നത്. അറസ്റ്റ് ചെയ്ത് തടവിലടയ്ക്കപ്പെട്ട ശേഷം ഇയാള്‍ ചികിത്സയ്ക്ക് വിസമ്മതിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*