ഞാന്‍ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ലെന്ന് റണ്‍ബീര്‍ കപൂര്‍; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ…

ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിതം സഞ്ജു എന്ന പേരില്‍ സിനിമയാകുകയാണ്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ രണ്‍ബീറിനോട് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചു. താന്‍ ഇതുവരെ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ലെന്നാണ് രണ്‍ബീര്‍ മറുപടി നല്‍കിയത്.

രണ്‍ബീറിന്റെ മറുപടി കേട്ട് അടുത്തിരുന്ന വിധു വിനോദ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ഇരുവര്‍ക്കെതിരെയും സോഷ്യല്‍മീഡിയ രംഗത്തെത്തി. ഇത്രമാത്രം ചിരിക്കാന്‍ എന്ത് കോമഡിയാണ് പറഞ്ഞതെന്നും കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് ഉറപ്പിക്കാനൊന്നും പറ്റില്ലെന്നും ചിലര്‍ പറഞ്ഞു. കാസ്റ്റിങ് കൗച്ച് ഉണ്ടെങ്കില്‍ അത് മോശം കാര്യമാണെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഉറപ്പിക്കാമല്ലോ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

സരോജ് ഖാന്‍ പറഞ്ഞത് ഇങ്ങനെ:

കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല.

ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാരിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ഇത്തരം കാര്യങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ്.

സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട.് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന നൃത്ത സംവിധായികയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു.

സംഗതി പുലിവാലായപ്പോള്‍ സരോജ് ഖാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും സരോജ് ഖാന്‍ പറഞ്ഞു. മാധുരി ദീക്ഷിത്, ശ്രീദേവി, കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ സ്ഥിരം നൃത്തസംവിധായികയാണ് സരോജ് ഖാന്‍. ദേവദാസ്, ശൃംഗാരം, ജബ് വി മെറ്റ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തതിന് മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 2000 പാട്ടുകള്‍ സരോജ് ഖാന്‍ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*