നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം; 10 പേര്‍ കൊല്ലപ്പെട്ടു..!!

മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും പെന്‍ഷന്‍ ഓഹരി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ തുക കുറയ്ക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു കാരണമായത്.

രാജ്യതലസ്ഥാനമായ മനാഗ്വയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പെന്‍ഷന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. അടുത്ത ദിവസം മുതല്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ചനടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ രണ്ട് പ്രക്ഷോഭകരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഇന്നത്തോടെ മരണം പത്ത് ആകുകയായിരുന്നു.

നിക്കരാഗ്വ വൈസ് പ്രസിഡന്റ് റൊസാരിയോ മുറിലോ പ്രക്ഷോഭകാരികളെ രക്തദാഹികളെന്നാണ് വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*