നട്ടെല്ലിനു പരുക്കേറ്റയാള്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്…!

നട്ടെല്ലിനു പരുക്കേറ്റ വ്യക്തിയ്ക്ക് നല്‍കുന്ന പ്രഥമശുശ്രൂഷ വളരെ പ്രധാനമാണ്. തെറ്റായ പ്രഥമശുശ്രൂഷ ചലനശേഷിയെ വരെ ബാധിക്കാം. നടുവിനു വേദന, കൈകാലുകള്‍ക്കു സ്പര്‍ശന ശേഷി നഷ്ടമാകുക, വയറുവേദന, ഛര്‍ദി, നടക്കാന്‍ പ്രയാസം, കാല്‍, കൈ, തോള്‍ എന്നിവിടങ്ങളില്‍ മരവിപ്പ്, അറിയാതെ മലമൂത്ര വിസര്‍ജനം നടത്തുക, കഴുത്തിനാണ് പരുക്കെങ്കില്‍ അവിടെ പിടുത്തം എന്നിവയാണ് ലക്ഷണങ്ങള്‍.

കാന്തിക ശക്തിയാല്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു ; കയ്യും തോളും കുടുങ്ങി ചോരവാര്‍ന്നു; ഇതിനിടയില്‍ സിലിസണ്ടര്‍ പൊട്ടി ഓക്സിജന്‍ അമിതമായി ; എംആര്‍ഐ സ്കാനിംഗിനായി എത്തിയ യുവാവ് മരിച്ചത് ഇങ്ങനെ…!

പരുക്കേറ്റയാളെ കൊണ്ട് കൈവിരലുകളും കാല്‍ വിരലുകളും ചലിപ്പിച്ചു നോക്കിക്കുക. ഒരു വിരല്‍ കൊണ്ട് തൊട്ട് സ്പര്‍ശനം അറിയുന്നുണ്ടോ എന്നു നോക്കുക.
കഴുത്തിലോ പുറത്തോ നട്ടെല്ലിനോ പരുക്ക് ഉള്ളതായി സംശയിക്കുന്ന രോഗികളെ ഇരിക്കാന്‍ അനുവദിക്കരുത്.

കഴുത്തു വേദന ഉള്ളവര്‍ കോളര്‍ കഴുത്തില്‍ ഇടുവിക്കാം. അല്ലെങ്കില്‍ രോഗിയെ ഒരു നീളമുള്ള പലകയില്‍ കിടത്തി, സ്ട്രെച്ചര്‍ ആയി ഉപയോഗിക്കുകയാണെങ്കില്‍ വളരെ നല്ലത്.

അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗത്തില്‍ വൻ വര്‍ദ്ധനവ്‌…!

രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നു കാലിനും തലയ്ക്കും നടുവിനും താങ്ങു നല്‍കി മാറ്റിയാലും കുഴപ്പമില്ല. ഒരു കാരണവശാലും ഒരാള്‍ തനിയെ കൈയില്‍ കോരിയെടുത്ത് ഓട്ടോ പോലെയുള്ള ചെറുവാഹനങ്ങളില്‍ ഞെരുക്കി കൊണ്ടു പോകരുത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*