നടി മുംതാസിന്റെ മരണവാര്‍ത്ത; മറുപടിയുമായി മകള്‍ രംഗത്ത്..!!

മുന്‍ നടി മുംതാസ് മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ അമ്മ മരിച്ചിട്ടില്ലെന്ന് സ്ഥിരീകരണവുമായി മകള്‍ മധ്‌വാനി രംഗത്തെത്തി. ഇന്നത്തെ വ്യാജപ്രചരണം അമ്മ ആസ്വദിക്കുന്നുവെന്നും അവര്‍ ആരോഗ്യവതിയും സന്തോഷവതിയുമാണെന്നുമാണ് മകള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കൂടാതെ മുംതാസിനൊപ്പം നില്‍ക്കുന്ന ചിത്രവും മധ്‌വാനി ഷെയര്‍ ചെയ്തു.

തങ്ങള്‍ ഇന്ന് ഷോപ്പിങിന് പോകുകയാണെന്നും കുറച്ച് ചെടികള്‍ വാങ്ങണമെന്നും മധ്‌വാനി പറഞ്ഞു. ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും അവര്‍ എത്ര ആരോഗ്യവതിയാണെന്ന്. ദയവ് ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കരുത്. മധ്‌വാനി പറഞ്ഞു.

1970കളിലെ ജനപ്രിയ നടിയായിരുന്നു മുംതാസ്. മേള, അപരാധ്, നഗിന്‍, ബ്രഹ്മചാരി, റാം ഓര്‍ ശ്യാം, ദോ രാസ്‌തേ, ആപ് കി കസം, ഖിലോന എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*