മുരുകാ, നീ തീര്‍ന്നു; കാത്തിരിക്കുന്നു മമ്മൂക്കയുടെ മറ്റൊരു വിസ്മയത്തിനായി; മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കണ്ട് ആരാധകര്‍ അമ്പരന്നു..!!

ഏവരെയും ഞെട്ടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാതാരം എത്തുക. സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ശംഖൂതി കാഹളം മുഴക്കി വരുന്ന കിടിലം ബാക്ക്ഗ്രൗണ്ട് സ്‌കോറിലാണ് ടൈറ്റിലുകള്‍ മിന്നി മറയുന്നത്. മാമാങ്കം , ഹിസ്റ്ററി ഓഫ് ബ്രേവ് എന്ന ടാഗലൈനിലാണ് ചിത്രം വരുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുന്നറിയിപ്പില്ലാതെ എത്തിയ ചിത്രത്തിന്റെ ടീസര്‍ മമ്മൂക്ക ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയ്ക്കും ശേഷം മറ്റൊരു വിസ്മയവുമായി മെഗാസ്റ്റാര്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. തള്ളിയുണ്ടാക്കിയ പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാന്‍ മാമാങ്കം എത്തുകയാണെന്ന് ആരാധകര്‍ പറഞ്ഞു. ഈ സിനിമ എത്തുമ്പോള്‍ മുരുകാ, നീ തീര്‍ന്നടാ എന്നും ആളുകള്‍ ആവേശത്തോടെ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*